പരപ്പന അഗ്രഹാര ജയിലിൽ റെയ്ഡ്; കണ്ടെടുത്തത് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും സിഗരറ്റ് പാക്കറ്റുകളും
ബെംഗളൂരു: ബെംഗളൂരു പരപ്പന സെൻട്രൽ ജയിലിൽ നടന്ന റെയ്ഡിൽ കണ്ടെടുത്തത് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും സിഗരറ്റ് പാക്കറ്റുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ. ശനിയാഴ്ചയാണ് ജയിലിനുള്ളില്‍ അധികൃതര്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ 1.3 ലക്ഷം രൂപ വിലമതിക്കുന്ന സാംസങ് ഫോണ്‍ ഉള്‍പ്പെടെ 15 മൊബൈലുകള്‍, ഏഴ് ഇലക്ട്രിക് സ്റ്റൗ, അഞ്ച് കത്തികള്‍, മൂന്ന് മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍, രണ്ട് പെന്‍ഡ്രൈവുകള്‍, 36,000 രൂപ, സിഗരറ്റ്, ബീഡി, തീപ്പെട്ടി എന്നിവയാണ് കണ്ടെത്തിയത്. വൈകിട്ട് നാല് മണിയോടെയാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ജയിലിനുള്ളില്‍ റെയ്ഡ് നടത്തിയത്. ജയിലിലെ പവര്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് ഇലക്ട്രിക് സ്റ്റൗ, 11,800 രൂപ, 2 കത്തികള്‍, 4 മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തത്. കുളിമുറിയിലെ പൈപ്പില്‍ നിന്നും 11 മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍, ഇയര്‍ ബഡ്‌സ്, കത്തി, പെന്‍ഡ്രൈവ് എന്നിവയും ലഭിച്ചു.
നടനും രേണുകസ്വാമി കൊലക്കേസ് പ്രതിയുമായ ദര്‍ശന്‍ തോഗുദീപ ജയിലിനുള്ളില്‍ ഗുണ്ടാസംഘത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ജയിലിനുള്ളില്‍ ദര്‍ശന് വിഐപി സൗകര്യങ്ങള്‍ ലഭ്യമായത് സംബന്ധിച്ച് വലിയ രീതിയില്‍ ചോദ്യങ്ങളും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഒമ്പത് ജയിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ദര്‍ശനെയും സഹതടവുകാരേയും മറ്റിടങ്ങളിലുള്ള ജയിലുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
അതേസമയം ജയിലിലെ പല ബ്ലോക്കുകളിലും ഇപ്പോഴും തിരച്ചില്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. നടന്‍ ദര്‍ശനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ബ്ലോക്ക് 3ലും തിരച്ചില്‍ നടത്തിയിട്ടില്ല.
TAGS: BENGALURU | RAID
SUMMARY: Raid at parappana agrahara central jail finds electronic devices, phones and so on
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.