രേണുകസ്വാമി കൊലക്കേസ്; വാദം കേൾക്കുന്നത് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റും
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ വാദം കേൾക്കുന്നത് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. നടൻ ദർശൻ, പവിത്ര ഗൗഡ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ഉൾപ്പെട്ട കേസായതിനാൽ പല കാരണങ്ങളും ചൂണ്ടിക്കാട്ടി വിചാരണ നീട്ടിക്കൊണ്ടുപോകുകയാണ് ഇപ്പോഴത്തെ അവസ്ഥ. ഇരയ്ക്ക് ഉടൻ നീതി നൽകേണ്ടത് അത്യാവശ്യമാണ്. ഇക്കാരണത്താലാണ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് കേസ് മാറ്റാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
കേസിൽ ദർശൻ ഉൾപ്പെടെ 17 പ്രതികൾക്കെതിരെ 3,991 പേജുള്ള കുറ്റപത്രമാണ് ബെംഗളൂരു പൊലീസ് കഴിഞ്ഞയാഴ്ച സമർപ്പിച്ചത്. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുന്നതിൽ പോലീസ് നിയമവിദഗ്ധരുമായി ചർച്ച ചെയ്തതായി ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. അതേസമയം കുറ്റപത്രത്തിലും അന്വേഷണത്തിനിടെ ശേഖരിച്ച മറ്റ് വസ്തുക്കളിലും അടങ്ങിയിരിക്കുന്ന രഹസ്യവിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് സിംഗിൾ ബെഞ്ച് അധ്യക്ഷനായ ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡർ ഉത്തരവിട്ടു.
രേണുകസ്വാമി വധക്കേസുമായി ബന്ധപ്പെട്ട് ജൂൺ 11ന് അറസ്റ്റിലായ ദർശൻ ജൂൺ 22 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. നിലവിൽ ബല്ലാരി ജയിലിലാണ് ദർശൻ. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയവേ നടന് വിഐപി പരിഗണന ലഭിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ജയിൽ മാറ്റിയത്. സംഭവത്തിൽ പരപ്പന അഗ്രഹാര ജയിലിൽ ചീഫ് സൂപ്രണ്ട് ഉൾപ്പെടെ ഒമ്പത് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.
TAGS: BENGALURU | RENUKASWAMY MURDER CASE
SUMMARY: Karnataka govt. to have fast track court to hear Renukaswamy murder case
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.