മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ
ന്യൂഡൽഹി: ജാമ്യം ആവശ്യപ്പെട്ടും സിബിഐ അറസ്‌റ്റ് ശരി വച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌തും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ സുപ്രീം കോടതി നാളെ വിധി പറയും. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറയുക. ഡല്‍ഹി മദ്യനയ അഴിമതിയിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കെജ്‌രിവാളിനെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. ഈ മാസം അഞ്ചിന് കോടതി കെജ്‌രിവാളിന്‍റെയും സിബിഐയുടെയും വാദം കേട്ടിരുന്നു. പിന്നീട് വിധി പറയാന്‍ കേസ് സെപ്റ്റംബര്‍ 13ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
കേസിന്‍റെ വിചാരണ വേളയില്‍ സിബിഐയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവാണ് ഹാജരായിരുന്നത്. കെജ്‌രിവാള്‍ ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാതിരുന്നത് ചൂണ്ടിക്കാട്ടി ഇദ്ദേഹം ഹര്‍ജി എതിര്‍ത്തു. കെജ്‌രിവാള്‍ ജാമ്യം നേടി പുറത്ത് വന്നാല്‍ സാക്ഷികളോട് ശത്രുതാപരമായി പെരുമാറിയേക്കുമെന്നും രാജു കോടതിയെ അറിയിച്ചിരുന്നു. ജൂണ്‍ 26 നാണ് സിബിഐ കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തത്.
TAGS: NATIONAL | ARAVIND KEJIRIWAL
SUMMARY: SC to deliver verdict tomorrow on Arvind Kejriwal's pleas seeking bail, challenging arrest
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.