അമേരിക്കയിൽ സ്‌കൂളിൽ വെടിവെപ്പ്: നാല് പേർ മരിച്ചു, 9 പേർക്ക് പരുക്ക്
അമേരിക്കയിലെ ജോര്‍ജിയയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ നാല് മരണം. ഒമ്പതിലധികം പേര്‍ക്ക് പരു ക്കേറ്റതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ 10.23നാണ് വെടിവെപ്പുണ്ടായത്. രണ്ട് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. വെടിവെച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
അറ്റ്‌ലാന്റയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. ഇതേ സ്‌കൂളിലെ വിദ്യാര്‍ഥി പതിനാലുകാരനായ കോള്‍ട്ട് ഗ്രേയാണ് വെടിവെപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവം നടന്നയുടനെ സുരക്ഷാ ഉദ്യോഗസ്ഥരെ സ്‌കൂളിലേക്ക് അയച്ചതായി ബാരോ കണ്‍ട്രി ഷെരീഫ് ഓഫീസര്‍ പ്രസ്താവനയില്‍ അറിയിച്ചു. കസ്റ്റഡിയിലെടുത്ത 14കാരനെതിരെ കൊലപാതക കുറ്റം ചുമത്തുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നും ഏതുതരം തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല.
സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു.. “തോക്ക് അക്രമം നമ്മുടെ സമൂഹങ്ങളെ എങ്ങനെ കീറിമുറിക്കുന്നു എന്നതിൻ്റെ മറ്റൊരു ഭയാനകമായ ഓർമ്മപ്പെടുത്തൽ” എന്നാണ് പ്രസിഡൻ്റ് ജോ ബൈഡൻ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.