സീതാറാം യെച്ചൂരിയുടെ വേര്‍പാട്; ബെംഗളൂരു സെക്കുലർ ഫോറം അനുശോചന യോഗം നാളെ
ബെംഗളൂരു: സീതാറം യെച്ചൂരിയുടെ നിര്യാണത്തില്‍ ബെംഗളൂരു സെക്കുലർ ഫോറം അനുശോചന യോഗം സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് 6.30ന് കോർപ്പറേഷൻ സർക്കിളിലെ ജിയോ ഹോട്ടലിലാണ് പരിപാടി. സൗഹാർദ കർണാടക കൺവീനർ ഡോ. എസ്. വൈ. ഗുരുശാന്ത്, ബെംഗളൂരുവിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ എന്നിവര്‍ പങ്കെടുക്കും. ഫോൺ: 93412 40641.