‘ഉദ്യാനനഗരിയിലെ ആറുപതിറ്റാണ്ടുകൾ’ പ്രകാശനം ചെയ്തു
ബെംഗളൂരു : കേരളസമാജം മല്ലേശ്വരം സോൺ ഓണാമൃതം 24-നോടനുബന്ധിച്ച് സി.എച്ച്. പത്മനാഭന്റെ ‘ഉദ്യാനനഗരിയിലെ ആറുപതിറ്റാണ്ടുകൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു. മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷനായി.
പ്രഭാഷകൻ സുരേഷ് ബാബു കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു. എഴുത്തുകാരൻ കിഷോർ പുസ്തകം പരിചയപ്പെടുത്തി. ദീപ്തവും സംഘർഷഭരിതവുമായ ഓർമ്മകൾ, കണിശതയോടെ അവതരിപ്പിക്കുന്ന കൃതി ‘ബെംഗളൂരു മലയാളിജീവിതം' തേടുന്ന ചരിത്രന്വേഷികൾക്ക് ഫലപ്രദമായി ഉപയോഗപ്പെടുമെന്ന് യോഗം അഭിപ്രായപ്പെട്ടു. കേരളസമാജം മുൻ പ്രസിഡന്റുമാരായ എ.എ. ബാബു, രാമചന്ദ്രൻ നായർ, മുൻ സോൺ ചെയർമാനും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ എം. രാജഗോപാൽ, സമാജം ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കെ.എൻ.ഇ. പ്രസിഡന്റ് ഗോപിനാഥൻ, സെക്രട്ടറി ജയ്‌ജോ ജോസഫ് എന്നിവർ സംസാരിച്ചു.
TAGS : ART AND CULTURE
SUMMARY : ‘Six decades in Udyananagari' was released
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.