കോവിഡ് കാലത്തെ ക്രമക്കേട്; അന്വേഷണത്തിന് സ്പെഷ്യൽ ടീമിനെ നിയോഗിക്കും


ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് കാലത്തെ ക്രമക്കേടുകൾ അന്വേഷിക്കാൻ സ്പെഷ്യൽ ടീമിനെ നിയോഗിക്കുമെന്ന് നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. കോവിഡ് ക്രമക്കേടുകളെക്കുറിച്ചുള്ള ഇടക്കാല റിപ്പോർട്ട് ചീഫ് സെക്രട്ടറിയുടെയും അഡീഷണൽ ചീഫ് സെക്രട്ടറിയുടെയും (ധനകാര്യം) കീഴിലുള്ള ഉദ്യോഗസ്ഥരുടെ സംഘത്തിന് കൈമാറാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മൈക്കിൾ ഡികുൻഹയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. സംസ്ഥാനത്ത് ബി.ജെ.പി ഭരണകാലത്ത് നടന്ന കോവിഡ് കാലത്തെ മറ്റ് ലംഘനങ്ങൾക്ക് പുറമെ കോവിഡ് അനുബന്ധ ഉപകരണ സംഭരണത്തിലെ ക്രമക്കേടുകളും സംഘം അന്വേഷിച്ചിരുന്നു.

നൂറുകണക്കിന് കോടികളുടെ അഴിമതിയാണ് ഇടക്കാല റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് പാട്ടീൽ പറഞ്ഞു. കോവിഡ് മാനേജ്മെൻ്റുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ കാണാതായതായും കമ്മീഷൻ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ സംഘം കൂടുതൽ വിശകലനം നടത്തി മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും മുമ്പാകെ വീണ്ടും റിപ്പോർട്ട്‌ സമർപ്പിക്കുമെന്നും ഇത് സംസ്ഥാന നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

TAGS: |
SUMMARY: Special team to be formed for inspecting covid related irregularities


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!