എസ്.എസ്.എൽ.സി മിഡ്‌ടേം പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നു
ബെംഗളൂരു: എസ്.എസ്.എൽ.സി മിഡ്‌ടേം പരീക്ഷയുടെ ചോദ്യപേപ്പറുകൾ സമൂഹ മാധ്യമങ്ങൾ വഴി ചോർന്നു. ചിത്രദുർഗയിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച പരീക്ഷയുടെ കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, സയൻസ് ചോദ്യപേപ്പറുകളാണ് ചോർന്നത്. പരീക്ഷ തീയതിക്ക് ഒരു ദിവസം മുമ്പ് ചോദ്യപേപ്പർ വിദ്യാർഥികളുടെ വാട്സാപ്പ് ഗ്രൂപുകളിൽ പ്രചരിക്കുകയായിരുന്നു.
ചോർന്ന ചോദ്യപേപ്പറുകൾ വെള്ളിയാഴ്ച അർദ്ധരാത്രി ടെലഗ്രാമിലും, യൂട്യൂബിലും പ്രചരിച്ചിരുന്നു. ഇതേതുടർന്ന് കർണാടക സ്‌കൂൾ എക്സാമിനേഷൻ ആൻഡ് അസസ്‌മെൻ്റ് ബോർഡ് പോലീസിന് പരാതി നൽകി. സംഭവത്തിൽ കർശന നടപടി എടുക്കുമെന്നും പുതിയ ചോദ്യപേപ്പർ ഉടൻ തയ്യാറാക്കുമെന്നും ബോർഡ് അറിയിച്ചു.
TAGS: KARNATAKA | PAPER LEAK
SUMMARY: SSLC midterm exam question papers leaked, students panics
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.