കസ്തൂരി രംഗൻ റിപ്പോർട്ടിന് അംഗീകാരം നൽകില്ലെന്ന് വ്യക്തമാക്കി സംസ്ഥാന മന്ത്രിസഭ


ബെംഗളൂരു: പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ഡോ.കെ.കസ്തൂരിരംഗൻ റിപ്പോർട്ട് പൂർണമായും തള്ളാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായി സംസ്ഥാന മന്ത്രിസഭ അറിയിച്ചു. ഡോ.കെ.കസ്തൂരിരംഗൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല വർക്കിംഗ് ഗ്രൂപ്പ്‌ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശവുമായി (ഇഎസ്എ) ബന്ധപ്പെട്ടുള്ള കേന്ദ്രസർക്കാരിൻ്റെ കരട് വിജ്ഞാപനം മന്ത്രിസഭ വിശദമായ ചർച്ച നടത്തി. റിപ്പോർട്ട് പൂർണമായി നിരസിക്കാൻ സർക്കാർ ഇതിനകം തീരുമാനമെടുത്തിട്ടുണ്ടെന്ന് നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച്ച്‌.കെ. പാട്ടീൽ പറഞ്ഞു.

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി പശ്ചിമഘട്ടത്തിൻ്റെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2014 മാർച്ച് മുതൽ ആറ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനങ്ങളുടെ എതിർപ്പിനെത്തുടർന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.

ഗുജറാത്തിൽ 449 ചതുരശ്ര കിലോമീറ്ററും മഹാരാഷ്ട്രയിൽ 17,340 ചതുരശ്ര കിലോമീറ്ററും ഗോവയിൽ 1,461 ചതുരശ്ര കിലോമീറ്ററും കർണാടകയിൽ 20,668 ചതുരശ്ര കിലോമീറ്ററും തമിഴ്‌നാട്ടിൽ 6,914 ചതുരശ്ര കിലോമീറ്ററും കേരളത്തിൽ 9,993.7 ചതുരശ്ര കിലോമീറ്ററും ഇക്കോളജിക്കൽ ഭൂമി ആയി പ്രഖ്യാപിക്കാനാണ് വിജ്ഞാപനം നിർദ്ദേശിക്കുന്നത്. എന്നാൽ ഇത് നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്ന് മന്ത്രിസഭ വ്യക്തമാക്കി.

TAGS: |
SUMMARY: Karnataka govt to stick to its decision to completely reject Kasturirangan report on Western Ghats


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!