അരിയുടെയും പഞ്ചസാരയുടെയും വില കൂട്ടി സപ്ലൈകോ: ഓണച്ചന്തകള്‍ ഇന്നാരംഭിക്കും
തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡിയുള്ള 3 സാധനങ്ങൾക്ക് വില കൂട്ടി. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാല് രൂപയുമാണ് കൂട്ടിയത്. ഇന്നലെ രാത്രിയാണ് വില കൂട്ടാനുള്ള നിർദ്ദേശം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിയത്.
സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്ന് തുടങ്ങാൻ ഇരിക്കേയാണ് സബ്സിഡി സാധനങ്ങളുടെ വിലവർധന. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് ഭക്ഷ്യസാധനങ്ങളുടെ വില കൂട്ടി. കിലോയ്ക്ക് 27 രൂപയായിരുന്ന പഞ്ചസാര ഒറ്റയടിക്ക് 33 രൂപയായാണ് വർധിപ്പിച്ചത്. കുറുവ അരിക്കും മട്ട അരിക്കും മൂന്നൂ രൂപ വീതം കൂട്ടി കിലോയ്ക്ക് 33 രൂപയാക്കി. തുവരപരിപ്പിന് നാല് രൂപ കൂടി 111 രൂപയിൽ നിന്ന് 115 രൂപയായി.
സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്നും റേഷൻ കടകൾ വഴി 14 ഇനങ്ങളുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 9നും ആരംഭിക്കും. 14 വരെ ജില്ല, താലൂക്ക് / നിയോജകമണ്ഡല അടിസ്ഥാനത്തിലാണ് ഓണച്ചന്തകൾ നടക്കുന്നത്. മഞ്ഞ (എഎവൈ), ബ്രൗൺ (എൻപിഐ) റേഷൻ കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ് ലഭിക്കുക.
13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങൾ, മറ്റ് എഫ്എംസിജി ഉൽപ്പന്നങ്ങൾ, മിൽമ ഉൽപ്പന്നങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ, പഴം ജൈവപച്ചക്കറികൾ എന്നിവ മേളയിൽ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. ഇതിനു പുറമെ പ്രമുഖ ബ്രാന്റുകളുടെ 200ൽ അധികം നിത്യോപയോഗ സാധനങ്ങൾക്ക് വലിയ വിലക്കുറവുണ്ട്. 255 രൂപയുടെ 6 ശബരി ഉൽപ്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ് ഈ ഓണത്തിന് വിപണിയിൽ ലഭിക്കും.
ഇന്ന് മുതൽ 14 വരെയാണ് ഓണം ഫെയർ. ജില്ലാതല ഫെയറുകൾ 6 മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സൗകര്യങ്ങളോടെ നടക്കും. ഓണം ഫെയറുകളിലും സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും വിവിധ ബ്രാന്റുൽപ്പന്നങ്ങൾക്ക് നിലവിൽ നൽകിവരുന്ന വിലക്കുറവിന് പുറമെ 10 ശതമാനം വരെ അധിക വിലക്കുറവ് നൽകുന്ന ഡീപ് ഡിസ്കൗണ്ട് അവേഴ്സ്, പ്രമുഖ ബ്രാന്റഡ് ഉൽപ്പന്നങ്ങൾക്ക് ആകർഷമായ കോമ്പോ ഓഫറുകൾ, ബൈ വൺ ഗെറ്റ് വൺ ഓഫർ എന്നിവയും ലഭിക്കും.
TAGS : ONAM KIT | SUPPLYCO
SUMMARY : Supplyco hikes prices of matta rice, sugar. Onachantas to start today
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.