തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഗുണ്ടാ നേതാവ് സീസിങ് രാജയെ പോലീസ് വെടിവെച്ച് കൊന്നു
ചെന്നൈ: തമിഴ്നാട്ടില്‍ സീസിങ് രാജ എന്നറിയപ്പെട്ടിരുന്ന രാജയെ പോലീസ് വെടിവെച്ച് കൊന്നു. തിങ്കളാഴ്ച രാവിലെ തമിഴ്നാട്ടിലെ ചെന്നൈയിലെ അക്കരൈ പ്രദേശത്ത് ഉണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ബഹുജൻ സമാജ് പാർട്ടി നേതാവ് കെ. ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തമിഴ്നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ കടപ്പയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത സീസിംഗ് രാജയെ പോലീസ് വാനിലാണ് ചെന്നൈയിലെത്തിച്ചത്. പോലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, സീസിംഗ് രാജയെ താൻ ഒളിപ്പിച്ച ആയുധങ്ങള്‍ കാണിക്കാൻ ചെന്നൈയിലെ നീലങ്കരൈ പ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് രക്ഷപ്പെടാൻ ശ്രമിച്ച രാജ തോക്ക് ഉപയോഗിച്ച് പോലീസിന് നേരെ വെടിയുതിർത്തു. ഇതേത്തുടർന്ന് പോലീസ് തിരിച്ച് വെടിയുതിർക്കുകയായിരുന്നു.
വയറ്റിലും നെഞ്ചിലും പോലീസ് രണ്ടുതവണ വെടിയുതിർത്തു. പിന്നാലെ രാജയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സീസിംഗ് രാജയ്ക്കെതിരെ 33 കേസുകള്‍ നിലവിലുണ്ടെന്നും അഞ്ച് തവണ ഗുണ്ടാ ആക്ട് പ്രകാരമുള്ള കേസുകള്‍ നേരിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അഞ്ച് കൊലപാതക കേസുകളും ഇയാള്‍ക്കെതിരെ ഉണ്ട്.
TAGS : TAMILNADU | POLICE | KILLED
SUMMARY : Clashes again in Tamil Nadu; Gangster leader Seesingh Raja was shot dead by the police
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.