സാങ്കേതിക തകരാർ; എയർഫോഴ്‌സിന്റെ പരിശീലന ഹെലികോപ്റ്റർ അടിയന്തമായി നിലത്തിറക്കി
ബെംഗളൂരു: സാങ്കേതിക തകരാർ മൂലം ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) പരിശീലന ഹെലികോപ്റ്റർ അടിയന്തമായി നിലത്തിറക്കി. കോലാർ ബംഗാരപേട്ട് താലൂക്കിലെ കരപ്പനഹള്ളി ഗ്രാമത്തിന് സമീപമാണ് ഹെലികോപ്റ്റർ അടിയന്തിര ലാൻഡിംഗ് നടത്തിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഒരു വനിതാ പൈലറ്റ് ഉൾപ്പെടെ മൂന്ന് പൈലറ്റുമാരാണ് പരിശീലന ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷൻ്റെതാണ് ഹെലികോപ്റ്റർ. കെജിഎഫ്, ബംഗാരപേട്ട്, പരിസര പ്രദേശങ്ങൾ എന്നിവയ്ക്ക് സമീപമായിരുന്നു പരിശീലന പറക്കൽ നടന്നത്. സംഭവത്തെ തുടർന്ന് ലോക്കൽ പോലീസും യെലഹങ്കയിൽ നിന്നുള്ള ടെക്‌നീഷ്യൻമാരുടെ സംഘവും സ്ഥലത്തെത്തി ഹെലികോപ്റ്റർ എയർഫോഴ്‌സ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോയി.
TAGS: KARNATAKA | AIR FORCE
SUMMARY: IAF helicopter makes emergency landing in Kolar due to technical glitch
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.