ബാങ്ക് മാനേജര്‍ കടലിലേക്ക് എടുത്തുചാടി; തിരച്ചില്‍ തുടരുന്നു
മുംബൈ ബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന്റെ ഭാഗമായ അടല്‍ സേതുവില്‍ നിന്നും ബാങ്ക് മാനേജര്‍ കടലിലേക്ക് എടുത്തുചാടി. 40കാരനായ സുശാന്ത് ചക്രവര്‍ത്തിയാണ് തിങ്കളാഴ്ച രാവിലെ 9.57ന് കടലിലേക്കെടുത്ത് ചാടിയത്. ചക്രവര്‍ത്തിയുടെ ചുവന്ന മാരുതി ബ്രസ പാലത്തിലെ കിഴക്കേ അറ്റത്തെ സ്ട്രച്ചില്‍ പാര്‍ക്ക് ചെയ്തിരുന്നു.
ട്രാഫിക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്ന് പോലീസ് പ്രദേശത്തെത്തി ചക്രവര്‍ത്തിക്കായി തിരച്ചില്‍ ആരംഭിച്ചു. കാറില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ ആരാണെന്ന് മനസിലാക്കിയത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം പരേലില്‍ താമസിക്കുകയായിരുന്നു അദ്ദേഹം. വലിയ തോതില്‍ ജോലി സമ്മര്‍ദ്ദത്തിലായിരുന്നു ഭര്‍ത്താവെന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യ നല്‍കിയിരിക്കുന്ന വിവരം.
TAGS : MUMBAI | BANK MANGER
SUMMARY : The bank manager jumped into the sea; The search continues
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.