തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; ബാഹ്യ ഇടപെടലില്ല, ഗൂഢാലോചനയില്ല, അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ബാഹ്യ ഇടപെടലില്ലെന്ന് അന്വേഷണ റിപ്പോർട്ട്. എഡിജിപി എംഅജിത് കുമാർ തയ്യാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അന്നത്തെ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകന് വീഴ്ച ഉണ്ടയെന്ന് റിപ്പോർട്ടിൽ വിമർശനമുണ്ട്. പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റി. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും പരിചയക്കുറവും വീഴ്ചയായെന്നും എഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു. 1,300 പേജുള്ള റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി.
ശനിയാഴ്ച രാത്രിയാണ് തൃശ്ശൂർപ്പൂരം അലങ്കോലമായ സംഭവത്തിലെ അന്വേഷണറിപ്പോർട്ട് എ.ഡി.ജി.പി. അജിത്കുമാർ ഡി.ജി.പി.ക്ക് സമർപ്പിച്ചത്. പ്രത്യേകദൂതൻ വഴിയാണ് റിപ്പോർട്ട് നൽകിയത്. ചൊവ്വാഴ്ചയ്ക്കുമുൻപ് റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.
TAGS : THRISSUR POORAM | ADGP M R AJITH KUMAR
SUMMARY : Thrissur Pooram disruption incident. No outside interference, no conspiracy; Investigation report out
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.