യു എസ് ഓപൺ ടെന്നിസ്; വനിത സിംഗിൾസിൽ ആര്യന സബലെങ്കയ്ക്ക് കിരീടം


യു എസ് ഓപൺ ടെന്നിസ് വനിത സിം​ഗിൾസിൽ കിരീടം ചൂടി ബെലറൂസ് താരം ആര്യന സബലെങ്ക. ഫൈനലിൽ അമേരിക്കൻ താരം ജെസീക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ആര്യന കിരീടം സ്വന്തമാക്കിയത്. ത്രില്ലർ പോരിൽ 7-5,7-5 എന്ന സ്കോറിനാണ് പെഗുല​യെ സബലെങ്ക തോൽപ്പിച്ചത്.

കഴിഞ്ഞ വർഷത്തെ യു.എസ് ഓപ്പണിലെ നിരാശ കൂടി മായ്ക്കുന്നതായി സബലെങ്കയുടെ വിജയം. യു.എസ് ഓപൺ നേട്ടത്തോടെ മൂന്നാം ഗ്ലാൻഡ്സ്ലാം കിരീടമാണ് സബലെങ്ക നേടുന്നത്. ഈ വർഷത്തെ ഓസ്ട്രേലിയൺ ഓപ്പൺ കിരീടവും അവർ നേടിയിരുന്നു. പലതവണ താൻ യു എസ് ഓപൺ കിരീടത്തിന് അരികിൽ എത്തിയിട്ടുണ്ടെന്നും എന്നാൽ ഒടുവിൽ തനിക്ക് ആ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിരിക്കുന്നുവെന്നും ആര്യന പ്രതികരിച്ചു. സ്വപ്നങ്ങൾ നേടിയെടുക്കാൻ കഠിനമായി ശ്രമിക്കണം. ഒരിക്കലും കീഴടങ്ങരുത്. ഇപ്പോൾ സ്വന്തം നേട്ടത്തിൽ തനിക്ക് അഭിമാനമുണ്ടെന്നും ആര്യന വ്യക്തമാക്കി. 2021ലും 2022ലും യു എസ് ഓപണിൽ സെമിയിൽ പരാജയപ്പെട്ട താരമാണ് ആര്യന സബലെങ്ക.

TAGS : |
SUMMARY : US Open Tennis. Aryana Sabalenka wins women's singles title


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!