വയനാട് പുനരധിവാസം; തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 80,000 രൂപ നല്‍കി
ബെംഗളൂരു : വയനാട് ദുരന്ത ഭൂമിയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ 80,000 രൂപ സംഭാവനയായി നല്‍കി. പ്രസിഡന്റ് പി. മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് കെ.വി രാധാകൃഷ്ണന്‍, സെക്രട്ടറി പ്രദീപ് പി.പി, ട്രഷറര്‍ എ.കെ രാജന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രഹ്ലാദന്‍ ഇ.ആര്‍, കല്‍പ്പന ആര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ബെംഗളൂരു നോര്‍ക്ക ഓഫീസില്‍ എത്തി നോർക്ക വികസന ഓഫീസർ.റീസ രഞ്ജിത്തിന് ഡി.ഡി കൈമാറി. നോര്‍ക്ക റൂട്ട്‌സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ 080-25585090, 9483275823 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
TAGS : THIPPASANDRA FRIENDS ASSOCIATION | CMDRF
SUMMARY : Wayanad Rehabilitation; Thipasandra Friends Association donated rs 80,000 to the relief fund
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.