മെട്രോ സ്റ്റേഷനുകളിൽ സ്ത്രീ സൗഹൃദ മുറികൾ സ്ഥാപിക്കണമെന്ന് വനിതാ കമ്മീഷൻ


ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ സ്ത്രീ സൗഹൃദ മുറികൾ സ്ഥാപിക്കണമെന്ന് ബിഎംആർസിഎല്ലിനോട് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. ഇത് സംബന്ധിച്ച് കമ്മീഷൻ ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർക്ക് കത്തയച്ചു. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും നിലവിലുള്ള സ്ത്രീ സൗഹൃദ സൗകര്യങ്ങൾ കമ്മിഷൻ ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ ഏത് ആവശ്യത്തിന് ഉപയോഗിക്കാവുന്ന നഴ്‌സിങ് റൂമുകൾ മെട്രോ സ്റ്റേഷനികളിലും തുടങ്ങണമെന്ന് കത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ബിഎംആർസിഎൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും സ്ത്രീ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ അവസാനത്തിനുള്ളിൽ ഇവ തുറക്കാനാണ് വനിതാ കമ്മിഷൻ ആവശ്യപ്പെട്ടത്. എന്നാൽ ബിഎംആർസിഎൽ ഉദ്യോഗസ്ഥർ കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGS: |
SUMMARY: Women's commission writes to Metro to set up women friendly rooms


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!