യുവതിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ


ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം കഷണങ്ങളാക്കിയ നിലയിൽ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിൽ നിന്ന് അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കേസിൽ സമഗ്രവും സമയബന്ധിതവുമായ അന്വേഷണം ഉറപ്പാക്കാനും കമ്മീഷൻ ബെംഗളൂരു പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാധ്യമ വാർത്തകളിലൂടെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് കമ്മീഷൻ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും അറസ്റ്റ് വേഗത്തിലാക്കാനും വ്യക്തമായ അന്വേഷണം ഉറപ്പാക്കാനും കമ്മീഷൻ സംസ്ഥാന പോലീസിന് നിർദേശം നൽകി. വയാലികാവലിലെ അപ്പാർട്ട്മെന്റിലാണ് കഴിഞ്ഞദിവസം യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ബിഹാർ സ്വദേശിയായ മഹാലക്ഷ്മി (29)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം മുപ്പതിലേറെ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചനിലയിലായിരുന്നു.

അപ്പാർട്ട്മെന്റിൽനിന്ന് കനത്ത ദുർഗന്ധം വമിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്. ദുർഗന്ധം വമിക്കുന്നത് കഴിഞ്ഞദിവസങ്ങളിൽ തന്നെ അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.  തുടർന്ന് കെട്ടിട ഉടമ, സമീപത്ത് താമസിക്കുന്ന മഹാലക്ഷ്മിയുടെ അമ്മയെയും സഹോദരിയെയും വിവരമറിയിക്കുകയായിരുന്നു. ഇവരുടെ സാന്നിധ്യത്തിൽ അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയതോടെയാണ് ഫ്രിഡ്ജിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം പിടികൂടുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.

TAGS: |
SUMMARY: Women's commision seeks report on womens murder in Bangalore


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!