എഴുത്തുകാരി പ്രൊഫ. ബി. സുലോചന നായര്‍ അന്തരിച്ചു
തിരുവനന്തപുരം: എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫ. ബി. സുലോചന നായര്‍ (94) അന്തരിച്ചു. വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിനു പുറകുവശം ഉദാരശിരോമണി റോഡ് ‘വന്ദന'യില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
നിരൂപക, പ്രഭാഷക, വിദ്യാഭ്യാസ വിചക്ഷക, സാമൂഹികപ്രവര്‍ത്തക എന്നീനിലകളില്‍ പ്രശസ്തയായിരുന്നു സുലോചനാ നായര്‍. കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ 1931-ലാണ് ജനനം. വിമെന്‍സ് കോളേജിലും യൂണിവേഴ്സിറ്റി കോളേജിലുമായിരുന്നു പഠനം. 1955-ല്‍ മലയാളം അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ കലാലയങ്ങളില്‍ 30 വര്‍ഷത്തോളം അധ്യാപികയായി സേവനമനുഷ്ഠിച്ചു.
1985-ല്‍ തിരുവനന്തപുരം ഗവ. വിമെന്‍സ് കോളേജില്‍ നിന്നു വിരമിക്കുന്നതിനിടെ എന്‍.എസ്.എസ്. വനിതാ കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ ലക്ചററായും പ്രൊഫസറായും പ്രവര്‍ത്തിച്ചു. ആനുകാലികങ്ങളില്‍ നിരവധി ആധ്യാത്മിക സാഹിത്യലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാഗവതം അമര്‍ത്യതയുടെ സംഗീതം, വിവേകാനന്ദന്‍ കവിയും ഗായകനും, ഏകാകിനികള്‍, തേജസ്വിനികള്‍, ഇലിയഡ് (സംഗൃഹീതപുനരാഖ്യാനം), വില്വപത്രം, തീര്‍ഥഭൂമികള്‍, നവോത്ഥാന സദസ്സിലെ അമൃത തേജസ്സ്, ശ്രീരാമകൃഷ്ണ പരമഹംസന്‍ എന്നിവയാണ് പ്രധാന കൃതികള്‍.
TAGS : B SULOCHANA NAIR | PASSED AWAY
SUMMARY : Writer Prof. B. Sulochana Nair passed away
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.