ലഹരി കേസിലെ ആരോപണം; പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി പ്രയാഗ മാര്‍ട്ടിൻ
കൊച്ചി: ലഹരി മരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ ഹോട്ടലിലെത്തി സന്ദര്‍ശിച്ചു എന്ന ആരോപണത്തിന് പിന്നാലെ പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി പ്രയാഗ മാര്‍ട്ടിൻ. ‘ഹഹാ ഹിഹി ഹുഹു' എന്നെഴുതിയ ബോർഡാണ് സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം സംഭവത്തില്‍ കഴിഞ്ഞ ദിവസം പ്രയാഗയുടെ അമ്മ പ്രതികരിക്കുകയുണ്ടായി. ആരോപണം പ്രയാഗയുടെ അമ്മ ജിജി മാര്‍ട്ടിന്‍ നിഷേധിക്കുന്നു. പ്രയാഗയുമായി ഇപ്പോള്‍ സംസാരിച്ചതേയുള്ളൂ. അവള്‍ക്ക് ഇതേക്കുറിച്ചൊന്നും അറിയില്ലെന്നാണ് അമ്മ പ്രതികരിച്ചത്. വിഷയത്തില്‍ ഇതുവരെയും പ്രയാഗയോ ശ്രീനാഥ് ഭാസിയോ പ്രതികരിച്ചിട്ടില്ല.
കുപ്രസിദ്ധ ഗുണ്ടാനേതാവായ ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ ഹോട്ടലില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കൂട്ടാളി കൊല്ലം സ്വദേശിയായ മരവ്യവസായി ഷിഹാസിനെയും അറസ്റ്റ് ചെയ്തിരുന്നു. ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഇരുവരെയും പിടികൂടിയത്. താരങ്ങള്‍ അടക്കം 20 പേർ ഹോട്ടിലിലെത്തി ഓം പ്രകാശിനെ സന്ദർശിച്ചതായാണ് കസ്റ്റഡി റിപ്പോർട്ടില്‍ പറയുന്നത്. ഇവരെ ഇന്നും നാളെയുമായി വിളിച്ച് വരുത്തി ചോദ്യം ചെയ്യും.
TAGS : PRAYAGA MARTIN | INSTAGRAM
SUMMARY : Allegation in intoxication case; Followed by Prayaga Martin with Instagram story
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.