മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു
ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു. പുനലൂര്‍ കല്ലാര്‍ നെല്ലിപ്പള്ളി വേങ്ങവിള വീട്ടില്‍ രോഹന്‍ ജയകൃഷ്ണന്‍ (21) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30-ന് മാറത്തഹള്ളിയില്‍വെച്ചാണ് അപകടമുണ്ടായത്. രോഹന്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രോഹനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്നു. ബാനസവാടിയിലായിരുന്നു താമസം. മൃതദേഹം സി.വി. രാമന്‍ നഗര്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.
അച്ഛന്‍: ജയകൃഷ്ണന്‍. അമ്മ: സോണിയ. സഹോദരങ്ങള്‍: ഡാമിയന്‍, ഷാന്നെന്‍, ആഷിക, ഡാരെന്‍.
TAGS : BIKE ACCIDENT
SUMMARY : A Malayali youth died in a bike accident in Bengaluru
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.