നടി രവീണ രവി വിവാഹിതയാകുന്നു; വരന്‍ ‘വാലാട്ടി’ സംവിധായകന്‍ ദേവൻ


ഡബ്ബിങ് ആർടിസ്റ്റും തെന്നിന്ത്യൻ നടിയുമായ രവീണ രവി വിവാഹിതയാകുന്നു. ‘വാലാട്ടി' എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ദേവൻ ജയകുമാർ ആണ് വരൻ. സമൂഹ മാധ്യമങ്ങളിലൂെടയാണ് ഇരുവരും പ്രണയ വാർത്ത സ്ഥിരീകരിച്ചത്.

സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധിപ്പേരാണ് ആശംസകളുമായി എത്തുന്നത്. ദീപിക പദുകോണ്‍, എമി ജാക്സണ്‍, കൃതി ഷെട്ടി, നയൻതാര തുടങ്ങി നിരവധി നടിമാരുടെ ശബ്ദമായി മാറിയ താരം പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടേയും ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെ. രവീന്ദ്രനാഥിന്റെയും മകളാണ്.

സംവിധായകനും നിർമാതാവുമായ ജയൻ മുളങ്ങാടിന്റെയും ശ്രീകലയുടെയും മകനാണ് ദേവൻ. സംവിധായകൻ വി.കെ. പ്രകാശിന്റെ സഹായിയായാണ് ദേവൻ കലാരംഗത്തേക്കെത്തുന്നത്. പിന്നീട്, ഹലോ നമസ്തേ എന്ന ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടറായി. വാലാട്ടി എന്ന ചിത്രത്തിലൂടെയാണ് ദേവൻ ജയകുമാർ സ്വതന്ത്ര സംവിധായകനാകുന്നത്.

TAGS : ACTRES |
SUMMARY : Actress Raveena Ravi Gets Married; Groom ‘Valatti' director Devan


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!