ദന ചുഴലിക്കാറ്റ്; 12 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ

ന്യൂഡൽഹി: ദന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 12 ട്രെയിനുകൾ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയവയിൽ കൂടുതൽ.
കാമാഖ്യ- ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, സിൽചാർ സെക്കന്തരാബാദ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ദിൽബർഗ് – കന്യാകുമാരി വിവേക് എക്‌സ്പ്രസ്, ബെംഗളൂരു – ഗുവാഹത്തി എക്‌സ്പ്രസ്, കന്യാകുമാരി – ഗിൽബർഗ് വിവേക് എക്‌സ്പ്രസ്, ബെംഗളൂരു – മുസഫർപൂർ ജംഗ്ഷൻ, വാസ്കോ ഡി ഗാമ – ശാലിമാർ എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു – ബുവനേശ്വർ, ബുവനേശ്വർ – കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്, എസ്എംവിടി ബെംഗളൂരു – മുസാഫർപുർ, എസ്എംവിടി ബെംഗളൂരു – ഹൗറാഹ് തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.
കനത്ത മഴയെ തുടർന്ന് ബെംഗളൂരു നഗരത്തിലെ പലയിടങ്ങിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. അപാർട്ട്മെന്റ് കെട്ടിടങ്ങളിൽ കുടുങ്ങിയവരെ എസ്ഡിആർഎഫ് ടീമുകൾ ബോട്ടുകൾ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തുന്നത്.
അതേസമയം കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകർന്നു വീണു. അഞ്ച് പേരാണ് ഇതുവരെ അപകടത്തിൽ മരിച്ചത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Kindly note the cancellation of train services due to #CycloneDana #SWRupdates pic.twitter.com/JbB38E48ic
— South Western Railway (@SWRRLY) October 22, 2024
TAGS: NATIONAL | TRAINS CANCELLED
SUMMARY: Around 12 trains cancelled amid of DANA