അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സമയപരിധി നിശ്ചയിച്ചു


ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സമയപരിധി നിശ്ചയിച്ച് ബിബിഎംപി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളിലുണ്ടായ വെള്ളക്കെട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. നവംബർ 15നകം കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സോണൽ കമ്മിഷണർമാർക്കും ജോയിൻ്റ് കമ്മിഷണർമാർക്കും നിർദേശം നൽകിയതായി ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

അനധികൃത നിർമാണങ്ങൾ പുനരവലോകനം ചെയ്യാനും അടിയന്തരമായി ഒഴിപ്പിക്കുന്നതിനുള്ള ഉത്തരവ് നൽകാനും സോണൽ കമ്മീഷണർമാർക്കും തഹസിൽദാർമാർക്കും അദ്ദേഹം നിർദേശം നൽകി. ബിബിഎംപി ഡാറ്റ പ്രകാരം നഗരത്തിൽ 1,712 കൈയേറ്റങ്ങളാണുള്ളത്. ഇതിൽ 167 കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ കോടതി അടുത്തിടെ ഉത്തരവിട്ടിട്ടും ബിബിഎംപി നടപടി സ്വീകരിച്ചിട്ടില്ല.

മഹാദേവപുരയിൽ 492 കെട്ടിടങ്ങൾ അനധികൃതമായി നിർമിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ബൊമ്മനഹള്ളിയിൽ 201 കയ്യേറ്റങ്ങൾ കണ്ടെത്തിയെങ്കിലും, ഇവ ഒഴിപ്പിക്കാൻ കോടതി അനുമതി ലഭിച്ചിട്ടില്ല. ആർആർ നഗറിൽ 104 കയ്യേറ്റങ്ങളുണ്ട്, ഇവയിൽ 13 എണ്ണം ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ദാസറഹള്ളിയിൽ ആകെ 287 കെട്ടിടങ്ങൾ അനധികൃതമാണെന്ന് കണ്ടെത്തി. ഇവയിൽ 45 എണ്ണം ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന്. തുഷാർ ഗിരിനാഥ് പറഞ്ഞു.

ഈസ്റ്റ് സോണിൽ 123 അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 13 കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ കോടതി അനുമതി നൽകി. വെസ്റ്റ് സോണിൽ 46 ഘടനകളും സൗത്ത് സോണിൽ 46, കോറമംഗലയിൽ 104, യെലഹങ്കയിൽ 359 എന്നിങ്ങനെയാണ് മറ്റ്‌ കണക്കുകൾ.

TAGS: |
SUMMARY: BBMP sets November 15 deadline to evict encroachments


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!