ജാതി സെൻസസ് റിപ്പോർട്ട്‌ ഒക്ടോബർ 18ന് മന്ത്രിസഭയിൽ അവതരിപ്പിക്കും; മുഖ്യമന്ത്രി


ബെംഗളൂരു: സംസ്ഥാനത്ത് ജാതി സെൻസസ് റിപ്പോർട്ട്‌ ഒക്ടോബർ 18ന് മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ക്യാബിനറ്റ് തീരുമാനിക്കുന്നതെന്തും മുഴുവൻ അംഗങ്ങളും അനുസരിക്കും. പിന്നാക്ക സമുദായങ്ങളിലെ (ഒബിസി) മന്ത്രിമാരുമായും നിയമസഭാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് റിപ്പോർട്ട്‌ മന്ത്രിസഭയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി നിയമസഭാംഗം രവികുമാർ ഉൾപ്പെടെ ഒബിസി വിഭാഗങ്ങളിൽ നിന്നുള്ള 30 നിയമസഭാംഗങ്ങളെയും മന്ത്രിമാരെയും സിദ്ധരാമയ്യ സന്ദർശിച്ചിരുന്നു. ജാതി സെൻസസ് റിപ്പോർട്ട് സർക്കാർ അംഗീകരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നേരത്തെ നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജാതി സെൻസസ് റിപ്പോർട്ട് ഈ വർഷം ഫെബ്രുവരിയിലാണ് സർക്കാരിന് പ്രത്യേക കമ്മിറ്റി സമർപ്പിച്ചത്. പിന്നാക്ക വിഭാഗ കമ്മിഷൻ അധ്യക്ഷൻ ജയപ്രകാശ് ഹെഗ്‌ഡെയാണ് റിപ്പോർട്ട് തയാറാക്കിയത്. രാജ്യവ്യാപകമായി ജാതി സെൻസസ് എന്ന ആവശ്യം കോൺഗ്രസിൻ്റെ പ്രധാന തിരഞ്ഞെടുപ്പ് അജണ്ടയായിരുന്നു. ജാതി സർവേ സംസ്ഥാനത്ത് നേരത്തെ തന്നെ നടന്നിരുന്നെങ്കിലും, റിപ്പോർട്ട്‌ പുറത്തുവിടുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായിരുന്നില്ല. കോൺഗ്രസ്, ആർജെഡി, എൻസിപി-എസ്‌സിപി എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി പ്രതിപക്ഷ പാർട്ടികൾ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്തണമെന്ന് ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്.

TAGS: |
SUMMARY: Caste census report likely to be placed before Karnataka Cabinet on October 18


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!