ദീപാവലി; പടക്ക വിൽപന നിരീക്ഷിക്കാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു


ബെംഗളൂരു: ദീപാവലി പ്രമാണിച്ച് ബെംഗളൂരുവിൽ പടക്ക വിൽപന നിരീക്ഷിക്കാൻ ജോയിന്റ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. പടക്കങ്ങൾ സുരക്ഷിതമായി വിൽക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനാണിത്. ഇതിനായി നഗരത്തിൽ സബ് ഡിവിഷൻ തലത്തിൽ സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി സിറ്റി പോലീസ് കമ്മിഷണർ ബി.ദയാനന്ദ അറിയിച്ചു.

നഗരത്തിലുടനീളമുള്ള പടക്കങ്ങളുടെ വിൽപ്പനയും ഉപയോഗവും ടാസ്ക് ഫോഴ്സ് നിരീക്ഷിക്കുകയും, അടിയന്തിര സാഹചര്യമുണ്ടായാൽ കർശന നടപടിയെടുക്കുകയും ചെയ്യും. ഫോഴ്‌സിന് അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ (എസിപി) നേതൃത്വം നൽകും. ഫയർ ആൻഡ് എമർജൻസി സർവീസസ്, ബിബിഎംപി, ബെസ്കോം, കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്‌പിസിബി) എന്നിവയുടെ പ്രതിനിധികൾ ഫോഴ്‌സിൽ ഉണ്ടായിരിക്കും.

കഴിഞ്ഞ വർഷം ദീപാവലിക്കിടെ നഗരത്തിലും പരിസരത്തുമായി പടക്കങ്ങൾ പൊട്ടിച്ച് ഇരുന്നൂറോളം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പടക്കം പൊട്ടിക്കുമ്പോൾ പരമാവധി മുൻകരുതലുകൾ എടുക്കണമെന്നും ബി. ദയാനന്ദ പറഞ്ഞു. സുപ്രീം കോടതി മാർഗനിർദേശങ്ങൾ അനുസരിച്ച്, ഹരിത പടക്കങ്ങളുടെ വിൽപ്പനയും ഉപയോഗവും മാത്രമേ സംസ്ഥാനത്ത് അനുവദിക്കൂ.

രാത്രി 8 മണി മുതൽ 10 വറെ മാത്രമേ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളൂവെന്ന് കെഎസ്പിസിബിയും നിർദേശം നൽകിയിട്ടുണ്ട്. സിറ്റി പോലീസ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ഈടാക്കുമെന്ന് കമ്മീഷണർ അറിയിച്ചു. ഇതിന് പുറമെ സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങൾക്ക് സമീപം പടക്കം പൊട്ടിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു.

TAGS: | DEEPAVALI
SUMMARY: Joint task forces at sub-divisional level to monitor sale and use of firecrackers in Bengaluru


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!