കോഴവിവാദം; 4 അംഗ അന്വേഷണ കമ്മിഷനെ നിയമിച്ച് എൻസിപി
തിരുവനനന്തപുരം: തോമസ് കെ. തോമസ് എംഎല്‍എയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്ന വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ എന്‍.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ നാലംഗ കമ്മീഷനെ നിയമിച്ചു. എന്‍.സി.പി. (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ അഡ്വ. പി.എം. സുരേഷ് ബാബു, ലതികാ സുഭാഷ്, അച്ചടക്ക സമിതി ചെയര്‍മാനും ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. ജോബ് കാട്ടൂര്‍, സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്‍. രാജന്‍ എന്നിവരടങ്ങുന്ന നാലംഗ സമിതിയെ 10 ദിവസത്തിനുള്ളില്‍ വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ചുമതലപ്പെടുത്തിയതായി എന്‍.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പറഞ്ഞു.
ഇടത് എം.എല്‍.എമാരെ അജിത് പവാറിന്റെ എന്‍.സി.പി വഴി ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാന്‍ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കള്‍ നീക്കിയ തോമസ് കെ. തോമസിന് നേരെ ഉയര്‍ന്ന ആരോപണം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ.തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നല്‍കുന്നില്ലെന്നതിലായിരുന്നു വിശദീകരണം.
TAGS : KERALA NCP | THOMAS K THOMAS
SUMMARY : Corruption scandal; NCP appointed 4-member inquiry commission
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.