ദളിത്‌ കുടുംബങ്ങളെ ആക്രമിച്ച കേസ്; 101 പേർ കുറ്റക്കാരാണെന്ന് ഹൈക്കോടതി


ബെംഗളൂരു: 2014ലെ ദളിത് ആക്രമണക്കേസിൽ 101 പേർ കുറ്റക്കാരാണെന്ന് വിധിച്ച് കർണാടക ഹൈക്കോടതി. കോപ്പാൾ മരകുമ്പി ഗ്രാമത്തിലെ ഒരു ദശാബ്ദം പഴക്കമുള്ള കേസിനാണ് വിധി പുറപ്പെടുവിച്ചത്. 98 പേർക്ക് ജീവപര്യന്തവും ബാക്കിയുള്ളവർക്ക് അഞ്ച് വർഷം തടവും കോടതി വിധിച്ചു.

2014 ഓഗസ്റ്റ് 29 ന് കോപ്പൽ ജില്ലയിലെ മറുകുമ്പി ഗ്രാമത്തിൽ ഒരു വിഭാഗം ആളുകൾ മൂന്ന് ദളിത് വീടുകൾക്ക് തീവെക്കുകയും ദളിത്‌ സ്ത്രീകളെയും പുരുഷന്മാരെയും വീടുകളിൽ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നിരവധിപേർക്ക് പരുക്കേറ്റിരുന്നു. സംഭവം രാജ്യത്ത് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും നിരവധി ദളിത് നേതാക്കൾ കോപ്പാൾ ജില്ലയിൽ നിന്ന് ബെംഗളൂരുവിലേക്ക് പദയാത്ര നടത്തുകയും ചെയ്തിരുന്നു.

പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ദളിത് നേതാവ് വീരേഷ് മറുകുമ്പിയെ അതെ വർഷം അവസാനം കൊപ്പൽ റെയിൽവേ സ്റ്റേഷന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇതൊരു സാധാരണ ആക്രമണം അല്ലെന്നും ജാതീയപരമായ ആക്രമണമാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റപത്രത്തിൽ പോലീസ് രേഖപ്പെടുത്തിയ 117 പേരുടെ പേരുകളിൽ 101 പേരുടെ ശിക്ഷ കോടതി ശരിവെച്ചു. പതിനൊന്ന് പ്രതികൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു.

TAGS: |
SUUMMARY: High court convicts 101 in 2014 dalit atrocity case


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!