ഗൗരി ലങ്കേഷ് വധക്കേസ്; ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് വമ്പിച്ച സ്വീകരണം
ബെംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് വൻ സ്വീകരണം. ആറ് വർഷം ജയിലിൽ കഴിഞ്ഞ പരശുറാം വാഗ്‌മോറിനും മനോഹർ യാദവെയ്ക്കും ഒക്ടോബർ 9 ന് ബെംഗളൂരു സെഷൻസ് കോടതി ജാമ്യം അനുവദിക്കുകയും ഒക്ടോബർ 11 ന് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ഔദ്യോഗികമായി മോചിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. വിജയപുരയിലെ സ്വന്തം നാട്ടിലേക്ക് മടങ്ങിയ അവരെ പ്രാദേശിക ഹിന്ദു സംഘടന അനുകൂലികൾ മാലകളും ഓറഞ്ച് ഷാളുകളും നൽകി സ്വീകരിക്കുകയായിരുന്നു.
വാഗ്‌മോറിനും യാദവെയ്ക്കും പുറമേ, അമോൽ കാലെ, രാജേഷ് ഡി ബംഗേര, വാസുദേവ് സൂര്യവൻഷി, റുഷികേശ് ദേവദേക്കർ, ഗണേഷ് മിസ്കിൻ, അമിത് രാമചന്ദ്ര ബഡ്ഡി എന്നിവർക്ക് ഒക്ടോബർ 9ന് ജാമ്യം ലഭിച്ചിരുന്നു. സംഭവത്തെ ഭരണപക്ഷമായ കോൺഗ്രസ് നേതാക്കൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കൊലക്കേസിൽ ഉൾപ്പെട്ട പ്രതികളെ ഇത്തരത്തിൽ സ്വീകരിക്കുന്നത് കോടതിയെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
2017 സെപ്റ്റംബർ അഞ്ചിന് രാത്രി ജോലി കഴിഞ്ഞ് ബെംഗളൂരു രാജരാജേശ്വരി നഗറിലുള്ള തന്റെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഗൗരി ലങ്കേഷിനെ വീടിനു മുന്നിൽ വച്ച് ബൈക്കിലെത്തിയ സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ 2018 നവംബറിൽ 18 പേരെ പ്രതികളായി ചേർത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടു. ഇവരെല്ലാവരും സനാതൻ സൻസ്ത, ശ്രീ റാം സേന എന്നീ സംഘടനകളുടെ പ്രവർത്തകരാണ്.
Hindutva groups felicitate Gauri Lankesh murder accused out on bail in Karnatakahttps://t.co/47xaiPXpif
— The Indian Express (@IndianExpress) October 13, 2024
TAGS: KARNATAKA | GOWRI LANKESH
SUMMARY: Gauri Lankesh murder accused felicitated by pro-Hindu groups in Karnataka
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.