ഡോ. പി സരിനെ ഇടതുപക്ഷത്തേയ്ക്ക് സ്വാഗതം ചെയ്ത് എഎ റഹീം
പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിനെ ഇടതുപക്ഷത്തേയ്ക്ക് സ്വാഗതം ചെയ്ത് എഎ റഹീം. സരിനുയർത്തിയ രാഷ്ട്രീയം പ്രസക്തമായതുകൊണ്ടാണ് ഇടതുപക്ഷത്തേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതെന്നും പായല്‍പരിസരം വിട്ട് പുറത്തേക്കുവന്നയാളാണ് സരിനെന്നും റഹീം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
സരിനെ ഹൃദയം കൊണ്ട് സ്വീകരിക്കാമെന്നും ചേർത്തുനിർത്താമെന്നും പറഞ്ഞ റഹീം സ്നേഹപൂർവ്വം പി സരിനെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേർത്തു.
എ എ റഹീമിന്‍റെ വാക്കുകള്‍
‘എന്ത് കൊണ്ട് സരിന് പിന്തുണ നല്‍കണം? സരിനുയർത്തിയ രാഷ്ട്രീയം പ്രസക്തമായതുകൊണ്ട്. എന്തുകൊണ്ട് വടകരയില്‍ കെ മുരളീധരനെ മാറ്റി പാലക്കാട് എംഎല്‍എയെ അങ്ങോട്ടേക്ക് മാറ്റി?എന്തുകൊണ്ട് ഒരു ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബോധപൂർവം പാലക്കാട് പോലെ ഹൈലി സെൻസിറ്റീവായ ഒരു മണ്ഡലത്തില്‍ വിളിച്ചുവരുത്തി? ഈ രാഷ്ട്രീയ ചോദ്യം സരിൻ ഉയർത്തുന്നുണ്ട്. അത് പ്രസക്തമാണ്.
ഇന്നലെകളില്‍ ഡിവൈഎഫ്‌ഐയും ഇടതുപക്ഷ രാഷ്ട്രീയവും ഉയർത്തിയ അതേ ചോദ്യം, കോണ്‍ഗ്രസ് ഇതുവരെ ഉത്തരം പറയാത്ത ചോദ്യം.
ഉപതിരഞ്ഞെടുപ്പ് വന്നാല്‍ ബിജെപിക്ക് ഒരു പ്രതീക്ഷയും നല്‍കാത്ത മണ്ഡലത്തില്‍ കോണ്‍ഗ്രസ് ബോധപൂർവ്വമാണ് ഉപതിരഞ്ഞെടുപ്പ് ക്ഷണിച്ചു വരുത്തിയത്. ഇതൊക്കെ സരിൻ ചോദ്യം ചെയ്തിരുന്നു. പായല്‍പരിസരം വിട്ട് പുറത്തേക്കു വന്നയാളാണ് സരിൻ. അദ്ദേഹത്തെ ഹൃദയം കൊണ്ട് സ്വീകരിക്കാം. ചേർത്തുനിർത്താം. സ്നേഹപൂർവ്വം പി സരിനെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്യുന്നു.'
TAGS : A A RAHIM | P SARIN
SUMMARY : Dr. AA Rahim welcomes P Sarin to the left
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.