നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന സംഭവം; മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ


ബെംഗളൂരു: നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അഞ്ച് ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. അപകടത്തിൽ പരുക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചിലവും സർക്കാർ വഹിക്കുമെന്ന് പറഞ്ഞു.

എട്ട് പേരാണ് അപകടത്തിൽ മരിച്ചത്. സംഭവം മഴയുടെ ആഘാതം മൂലമല്ല, മറിച്ച് നിർമാണ പ്രവർത്തനങ്ങളുടെ അപാകത മൂലമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ലൈസൻസ് എടുക്കാതെ അനധികൃതമായി റവന്യൂ ലേഔട്ടിൽ കെട്ടിടം നിർമിച്ചതെന്നും ഇതിന് ഉദ്യോഗസ്ഥർ ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. പരുക്കേറ്റ ആറ് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവർ അപകടനില തരണം ചെയ്തിട്ടുണ്ട്. ഹെന്നൂരിനടുത്ത് ബാബുസാപാളയയിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. നേരത്തെ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്തെ ബന്ധപ്പെട്ട അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയറെ സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റവർക്ക് ധനസഹായം നൽകുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

TAGS: |
SUMMARY: K'taka CM announces Rs 5 lakh ex-gratia to next of kin of deceased in Bengaluru building collapse


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!