ചെയ്തുതീർക്കാനെത്രയോ ….

വരികള്‍ ഇഴചേര്‍ക്കുമ്പോള്‍ ◾ ഇന്ദിരാബാലന്‍


 

ജീവിതമെന്നത് പ്രതിബദ്ധത നിറഞ്ഞതാണ്. മനുഷ്യ ജീവിതാസ്തിത്വങ്ങളുടെ ഉത്തരവാദിത്വങ്ങളും വളരെയധികം ധാർമ്മികമാണ്. അതെല്ലാം ചെയ്ത് തീർത്ത ശേഷമേ ഈ ജീവിതം പൂർണ്ണമാകുകയുള്ളു എന്നൊരു ഊട്ടിയുറപ്പിക്കലാണ് ആര്യാംബികയുടെ “ഉടനെയൊന്നും ” എന്ന കവിത പറയുന്നത്. കവിത മുമ്പ് അബോധപരമായ ഒരു പ്രവർത്തനമായിരുന്നു. ഇന്നത് ബോധപൂർവ്വമായ പ്രവർത്തനമായിക്കൊണ്ടിരിക്കയാണ്. പലതും പറയാനുള്ള ശക്തമായ മാധ്യമം എന്ന് ഉറപ്പിച്ചു പറയാനാവും കവിതാസ്ഥലികളെ.

ഓരോ ജന്മങ്ങൾക്കുള്ളിലും ഓരോ കർമ്മങ്ങളുണ്ടായിരിക്കും. വൈവിധ്യമാർന്നവ. അവയെ സ്വീകരിച്ച് ഭംഗിയായി നിർവ്വഹിക്കുന്നതിലുമുണ്ട് ചാരിതാർത്ഥ്യങ്ങൾ. അങ്ങിനെയുള്ള ഒരു പ്രമേയത്തെയാണ് ഇവിടെ അനാവരണം ചെയ്തിരിക്കുന്നത്.

ഉടനെയൊന്നും വിളിച്ചേക്കല്ലെ എന്ന വരികളിലൂടെ കവിത തുടങ്ങുന്നു. അങ്ങിനെ പറയുന്നതിൻ്റെ കാരണങ്ങൾ മറുവരികളായി ഒഴുകുന്നു. ഒരമ്മയുടെ ദൗത്യം പൂർത്തിയാക്കാനുണ്ട്. ഒരു കുഞ്ഞിനെ പെററിട്ടു പോവുക എന്നതല്ല, ആ കൊഞ്ചലിനെ വളർത്തി സമൂഹമധ്യത്തിലെ നല്ലൊരു മനുഷ്യനാക്കി വളർത്തേണ്ട വലിയ ഉത്തരവാദിത്വം മാതാപിതാക്കളിൽ നിക്ഷിപ്തമാണ്. അമ്മയുടെ കരുതൽ സ്നേഹം പരിഗണനയെല്ലാം കുഞ്ഞിൻ്റെ വളർച്ചയിൽ മുഖ്യ ഘടകങ്ങളാകുന്നു. അതാണവനെ നാളെയുടെ വാഗ്ദാനമാക്കുന്നത്. ആ കൊഞ്ചൽ നാളെയുടെ പ്രതിധ്വനിക്കുന്ന നല്ല മുഴക്കമാകാൻ അമ്മ ആഗ്രഹിക്കുന്നു. ഒരു നല്ല പൗരനെ വാർത്തെടുക്കേണ്ട ചുമതലാബോധത്തിൻ്റെ അടിവേരുകൾ അവിടെ നിന്ന് പടർന്ന് കയറുന്നു.

◾  ആര്യാംബിക

 

ചെയ്തു തീർക്കേണ്ട മറ്റ് ഉത്തരവാദിത്വങ്ങളിലേക്കും വരികൾ വെളിച്ചം വീശുന്നു. മറ്റൊരു പുഞ്ചിരിയുടെ മുകളിൽ പൊടിമീശ കിളിർപ്പിക്കേണ്ടതുണ്ടെന്ന് പറയുമ്പോൾ ശൈശവ ബാല്യങ്ങളിൽ നിന്നും കവിത കൗമാരഘട്ടത്തിലേക്ക് കടക്കുന്നു. ചിലർ എപ്പോഴും തള്ളേമ്പിലൊട്ടി കളായിരിക്കും. അവരുടെ ഒട്ടിപ്പിടിച്ച വാശിക്കരച്ചിലുകളെ മാറ്റി ഒറ്റക്ക് നടക്കാനുള്ള ശക്തി പകരേണ്ടതുണ്ട്. സ്വന്തമായ നിലപാടുകളിൽ ശക്തമായ അഭിപ്രായങ്ങൾ ലോക മുഖങ്ങളിൽ കേൾപ്പിക്കാൻ ശക്തരാക്കേണ്ടതുണ്ട്. ഒറ്റപ്പെടുന്നവർക്ക്, നിസ്സഹായവർക്ക് കൂടെയെണ്ടെന്ന ബോധ്യപ്പെടുത്തലുകൾ നൽകേണ്ടതുണ്ട്. അലഞ്ഞലഞ്ഞ് ജീവിതഭാരം പകുക്കുന്ന കൂട്ടുപക്ഷിക്ക് കുടയായി ചാരത്ത് നിന്ന് ആ തൂവലിൻ്റെ നനവ് പതിയെ ഒപ്പിക്കൊടുക്കേണ്ടതുണ്ട്. ഇതിനൊക്കെയിടയിൽ നിന്നും അവഗണിക്കപ്പെട്ട ജീവിതങ്ങൾക്കൊപ്പം കൈകോർത്ത് പിടിക്കേണ്ടതുണ്ട്. അത്തരം ജീവിതങ്ങളെ കവി ഉപമിക്കുന്നത് നോക്കു, “ഒരിടത്തും എടുക്കാത്ത നിരോധിച്ച നോട്ടുകൾ പോലെ ” .. ഈ വരികളിൽ കാവ്യാത്മകതയൊന്നും ഇല്ല. പക്ഷേ നിസ്സഹായതയുടെ ചിത്രത്തിന് മിഴിവുണ്ട്. വാക്കുകളിലടങ്ങിയ അർത്ഥം പലതും ധ്വനിപ്പിയ്ക്കുന്നു. വരികൾക്കിടയിലൂടെ ഒരു സങ്കടപ്പുഴ ഒഴുകുന്നുണ്ട്. ആ അവഗണനയെ ,സ്നേഹത്തെ സ്വയം ശുദ്ധീകരിച്ച് അക്ഷരങ്ങളാക്കി മാറ്റേണ്ടതും തൻ്റെ കടമയാണെന്ന് കവി തിരിച്ചറിയുന്നു. സ്വകാര്യ ദു:ഖങ്ങൾ മാത്രമല്ല സമൂഹ ദു:ഖങ്ങളും തൻ്റേതാണെന്ന ബോധ്യം – മാനവികത തന്നെയാണിവിടേയും ദർശിക്കുന്നത്.

ഓരോ ഇടങ്ങൾക്കും അതിൻ്റേതായ പ്രാധാന്യമുണ്ട്. അത് തിരിച്ചറിഞ്ഞ് മാറ്റുള്ളതാക്കി തീർക്കുക എന്ന ബോധത്തെ ഈകവിത അടിവരയിട്ട് സമർത്ഥിക്കുന്നു.

ഒരു സ്ത്രീ പക്ഷക്കവിത എന്ന രീതിയിൽ നോക്കിക്കാണുമ്പോൾ ഒരെഴുത്തുകാരി വീടിനോടും കുടുംബത്തോടും സമൂഹത്തോടും എത്രമാത്രം സമരസപ്പെട്ട് തന്നോട് തന്നെ കലഹിച്ചും പ്രണയിച്ചുമാണ് തൻ്റെ ദൗത്യങ്ങളെ സാർത്ഥകമാക്കാൻ ശ്രമിക്കുന്നതെന്ന വ്യാഖ്യാനങ്ങൾ ഉരുത്തിരിയുന്നുണ്ടിവിടെ. കവിതാന്ത്യത്തിൽ തുടക്കം പറഞ്ഞത് പോലെത്തന്നെ കവി വീണ്ടും ഓർമ്മിപ്പിക്കുന്നു” ഉടനെയൊന്നും വിളിച്ചേക്കല്ലേ ” …… ചെയ്തു തീർക്കാൻ ഇനിയുമുണ്ടേറെ.


TAGS : | |


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!