ഏകദിന ക്രിക്കറ്റ് പരമ്പര; ഇന്ത്യയെ വീഴ്ത്തി ന്യൂസിലന്‍ഡ് വനിത ടീം
അഹമ്മദാബാദ്: രണ്ടാം ക്രിക്കറ്റ് ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകളെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി ന്യൂസിലന്‍ഡ് വനിതകള്‍. രണ്ടാം മത്സരത്തില്‍ 76 റണ്‍സിന്റെ വിജയം കിവീസ് ടീം നേടി. ഇതോടെ മൂന്നാം പോരാട്ടം ഇരു ടീമുകള്‍ക്കും കിരീട സാധ്യത നല്‍കുന്നതാണ്. ആദ്യം ബാറ്റ് ചെയ്ത കിവി വനിതകള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ഇന്ത്യ 47.1 ഓവറില്‍ 183 റണ്‍സില്‍ പുറത്തായി.
ബൗളിങിലും ഫീല്‍ഡിങിലും വെട്ടിത്തിളങ്ങിയ രാധ യാദവ് ഒമ്പതാം സ്ഥാനത്തിറങ്ങി ബാറ്റിങിലും തിളങ്ങി. ടീമിന്റെ ടോപ് സ്‌കോറര്‍ രാധയാണ്. താരം പൊരുതി നിന്നു 48 റണ്‍സെടുത്തു. പത്താമതായി എത്തിയ സൈമ ഠാക്കൂറും പിടിച്ചു നിന്നു ജയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചില്ല. ഹര്‍മന്‍പ്രീത് കൗര്‍ (24), ജെമി റോഡ്രിഗസ് (17), തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ (15 വീതം) എന്നിവര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികം പോയില്ല. ന്യൂസിലന്‍ഡിനായി ലിയ തഹുഹു, സോഫി ഡിവൈന്‍ എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ നേടി. ജെസ് കെര്‍, ഈഡന്‍ കാര്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി ഇന്ത്യന്‍ തകര്‍ച്ച പൂര്‍ണമാക്കി.
ഇന്ത്യക്കായി രാധാ യാദവ് ബൗളിങില്‍ തിളങ്ങി. താരം 4 വിക്കറ്റുകള്‍ സ്വന്തമാക്കി. രണ്ട് സൂപ്പര്‍ ക്യാച്ചുകളുമായി താരം ഫീല്‍ഡിങിലും തിളങ്ങി. ദീപ്തി ശര്‍മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സൈമ ഠാക്കൂര്‍, പ്രിയ മിശ്ര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
TAGS: SPORTS | CRICKET
SUMMARY: Indian women team looses to Newzealand in One day Test cricket series
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.