ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഗാസയിൽ 77 പേർ കൊല്ലപ്പെട്ടു, ഒക്ടോബർ 7 ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് നെതന്യാഹു


ടെൽ അവീവ്: ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാർഷികമായ ഇന്നലെ ഗാസയിലാകെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഗാസയിലുടനീളം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ​ 77 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരെ ഹമാസ് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം. 2023 ഒക്ടോബർ ഏഴിന് ഉണ്ടായ ആക്രമണത്തിന്‍റെ ഒന്നാം വാർഷിക ദിനത്തിൽ ഇന്നലെ ഇസ്രയേല്‍ തുറമുഖ നഗരമായ ഹൈഫയിൽ ഹിസ്ബുളള ആക്രമണം നടത്തിയിരുന്നു.

2023 ഒക്ടോബർ 7 ന് വടക്കൻ ഇസ്രയേലിൽ ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരെയും അനുസ്മരിക്കപ്പെട്ടവരെയും ഓർമിക്കാനായി ഇസ്രയേലിന്‍റെ വിവിധ ഭാഗങ്ങളിൽ അനുസ്മരണ ചടങ്ങുകൾ നടന്നു. കൊല്ലപ്പെട്ടവരുടെയും ബന്ദികളാക്കപ്പെട്ടവരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും അവരുടെ ചിത്രങ്ങൾ ഉള്ള പ്ലക്കാഡുകളുമായി വിവിധ സ്ഥലങ്ങളിൽ ഒത്തുകൂടി. ഇത്തരം ആക്രമണങ്ങൾ തടയുമെന്നും, ഇസ്രായേൽ സായുധ സേന രാജ്യത്തിന്റെ സുരക്ഷക്കായി പ്രവർത്തിക്കുകയാണെന്നും ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഒക്ടോബർ ഏഴിന് തന്റെ രാജ്യം നേരിട്ട അക്രമം ഒരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ​ഗാസയിലും ലെബനനിലും നടത്തിയ ആക്രമണങ്ങളെ ന്യായീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യെമനിൽ നിന്ന് ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തെ തടഞ്ഞതായും ഇസ്രയേൽ സൈന്യം അറിയിച്ചു.

അതേസമയം കിഴക്കൻ ലബനനിലെ ഹിസ്ബുള്ളയുടെ 120 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഒരു മണിക്കൂറിനുള്ളിലാണ് 120 കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തിയത്.  ഇസ്രയേൽ ഇന്നലെ ലെബനനിലും ശക്തമായ ആക്രമണം അഴിച്ച് വിട്ടതായാണ് റിപ്പോർട്ടുകൾ. ടെൽ അവീവിലെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി ഹിസ്ബുള്ളയും, സായുധ സംഘത്തിന്റെ പ്രധാന സൈറ്റുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രയേലും അവകാശപ്പെട്ടു.

TAGS : | |
SUMMARY : Israel intensified the attack; 77 killed in Gaza, Netanyahu says October 7 will not be repeated

 


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!