ജമ്മുകശ്മീർ, ഹരിയാന തിരഞ്ഞെടുപ്പ്; ജനവിധി ഇന്നറിയാം, എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്


ന്യൂഡൽഹി: ഹരിയാനയിലെയും ജമ്മുകശ്‌മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. രാവിലെ എട്ടുമണിയോടെ വോട്ടണൽ ആരംഭിക്കും. മൂന്ന് ഘട്ടമായി തിരരഞ്ഞെടുപ്പ് നടന്ന ജമ്മു കാശ്മീരിൽ 63% പോളിങ്ങും ഹരിയാനയിൽ 65 ശതമാനം പോളിങ്ങുമാണ് രേഖപ്പെടുത്തിയത്.

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ്.  ഹരിയാനയിലും ജമ്മു–-കശ്‌മീരിലും 90 നിയമസഭാ സീറ്റാണുള്ളത്‌. ജമ്മു–-കശ്‌മീരിൽ 90 സീറ്റുകൾക്ക്‌ പുറമെ കശ്‌മീരി പണ്ഡിറ്റുകൾക്കും പാക് അധീന കശ്‌മീരിൽ നിന്നുള്ളവർക്കുമായി അഞ്ച്‌ സീറ്റുകൾ കൂടിയുണ്ട്‌. ഈ സീറ്റുകളിലേക്ക്‌ ലെഫ്‌. ഗവർണർക്കാണ്‌ നാമനിർദേശത്തിനുള്ള അധികാരം.

ഹരിയാനയിലെ 90 സീറ്റിൽ 55 സീറ്റ്‌ ഇന്ത്യാ കൂട്ടായ്‌മയ്‌ക്ക്‌ ലഭിക്കുമെന്നാണ്‌ എക്‌സിറ്റ്‌ പോൾ പ്രവചനം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമില്ലാതെ അധികാരത്തിൽ എത്തിയതിന്‌ പിന്നാലെ രണ്ട്‌ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവിയുണ്ടാകുന്നത്‌ ദേശീയതലത്തിൽ ബിജെപിക്ക്‌ തിരിച്ചടിയാകും. ഹരിയാനയിലെയും ജമ്മുകശ്‌മീരിലെയും തിരഞ്ഞെടുപ്പ്‌ ഫലം ഈ വർഷം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ്‌ നിയമസഭാ തിരഞ്ഞെടുപ്പുകളെയും സ്വാധീനിക്കും.

ഹരിയാനയിൽ കോൺഗ്രസ് തരംഗം ഉണ്ടാകുമെന്ന എക്സിറ്റ്പോൾ ഫലത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഡൽഹിയിലെത്തി ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിക്കായുള്ള ചർച്ചകൾ സജീവമാണ്. ഭൂപീന്ദർ സിംഗ് ഹൂഡക്കാണ് പ്രഥമ പരിഗണന.കുമാരി ഷെൽജയുടെ പേരും ചർച്ചകളിൽ ഉയർന്നു വന്നിട്ടുണ്ട്. ജമ്മു കാശ്മീരിൽ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതകളാണ് സർവ്വേകൾ പറയുന്നത്.

TAGS : | |
SUMMARY :  Jammu and Kashmir and Haryana elections Polls results today


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!