മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതിനൽകിയത്; വിവാദ അഭിമുഖത്തിൽ ഖേദം പ്രകടിപ്പിച്ച് ഹിന്ദു പത്രം


ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിന്റെ തെറ്റായ വ്യഖ്യാനം ദിനപത്രത്തിൽ പ്രസിധീകരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു. മുഖ്യമന്ത്രിയുടെ വിവാദ പരാമർശമുള്ള ഭാഗം പിആർ ഏജൻസി എഴുതി നൽകിയതാണെന്ന് പത്രം ഔദ്യോഗികമായി പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ അറിയിച്ചു. സെപ്റ്റംബർ 9 നാണ് മാധ്യമപ്രവർത്തക അഭിമുഖത്തിനായി കേരളാഹൗസിലെത്തിയത്. ഇവർക്കൊപ്പം പിആർ ഏജൻസിയിലെ രണ്ട് പേർകൂടിയുണ്ടായിരുന്നു. 30 മിനിറ്റ് അഭിമുഖം നീണ്ടു. മുൻ വാർത്താ സമ്മേളനത്തിലെ സ്വർണക്കടത്ത്, ഹവാല പരാമർശങ്ങൾ ഉൾപ്പെടുത്തണമെന്ന് പിആർ ഏജൻസി രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിവാദഭാ​ഗങ്ങൾ അഭിമുഖത്തിൽ ഉൾക്കൊള്ളിച്ചത്. അത് മുഖ്യമന്ത്രിയുടേതായി പ്രസിദ്ധീകരിച്ചതിൽ പത്രത്തിന് തെറ്റുപറ്റിയെന്നും മാധ്യമ ധാർമ്മിതയ്ക്ക് നിരക്കാത്തതിനാൽ ഖേദം പ്രകടിപ്പിക്കുന്നെന്നും ഹിന്ദു പത്രം വ്യക്തമാക്കി.

പറയാത്ത വാക്യങ്ങൾ കൂട്ടിച്ചേർത്ത് അഭിമുഖം തെറ്റായി വ്യഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടി ദ ഹിന്ദു പത്രാധിപർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. അഭിമുഖം എന്ന രൂപത്തിൽ വന്ന വ്യാഖ്യാനത്തിലെ ഏതാനും പദങ്ങൾ ഏറ്റെടുത്ത് രാഷ്ട്രീയ വിദ്വേഷ പ്രചാരണത്തിന് ഉപയോഗപ്പെടുത്തി തുടങ്ങിയതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്.

സെപ്തംബർ 30 ന് ദ ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ ചില പരാമർശങ്ങളെ തെറ്റായി വ്യാഖ്യാനിച്ചത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.  ഒരു ദേശമോ പ്രദേശമോ അഭിമുഖത്തിൽ ദേശവിരുദ്ധമെന്ന് രീതിയിൽ പരാമർശിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും എഡിറ്റർക്കയച്ച കത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഡൽഹി സന്ദർശനത്തിനിടെയാണ് മുഖ്യമന്ത്രി അഭിമുഖം നൽകിയത്. മലപ്പുറത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ പോലീസ് സേന പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വർണവും ഹവാല പണവുമാണെന്നും രാജ്യവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഈ പണം കേരളത്തിൽ എത്തുന്നുണ്ടെന്നുമാണ് അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചത്.

TAGS : |
SUMMARY : Malappuram reference was written by PR agency. The Hindu newspaper expressed regret over the controversial interview


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!