എംഎംഎ ജയനഗർ മീലാദ് ഫെസ്റ്റ് ഇന്ന്
ബെംഗലൂരു : മലബാര്‍ മുസ്ലിം അസോസിയേഷന്‍ ജയനഗര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിലക് നഗര്‍ മസ്ജിദ് യാസീന്‍ ഇര്‍ശാദുല്‍ മുസ്ലിമീന്‍ മദ്രസ മീലാദ് ഫെസ്റ്റ് ഇന്ന് നടക്കും.
ബെന്നാര്‍ഘട്ട റോഡിലെ ആര്‍.എം. സി.പാലസിലെ പി.കെ. അബ്ദുല്‍ അസീസ് ഹാജി നഗറില്‍ നടക്കുന്ന പരിപാടി കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി എം. രാമലിംഗ റെഡ്ഡി ഉല്‍ഘാടനം ചെയ്യും. മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എന്‍എ. മുഹമ്മദ് അധ്യക്ഷത വഹിക്കും. വൈകുന്നേരം 5 മണി മുതല്‍ രാത്രി 10 മണി വരെ നടക്കുന്ന പരിപാടിയില്‍ ബിഡിഎ ചെയര്‍മാന്‍ എന്‍.എ. ഹാരിസ് എം.എല്‍എം. എം.സി വേണുഗോപാല്‍, എം.എം എ സെക്രട്ടറി ടി.സി സിറാജ്, രിസ്വാന്‍ നവാബ്, ഡോ. ഗുല്‍ഷാദ് അഹ്‌മദ്, വിശ്വനാഥ്, ഇ.കെ.ഹനീഫ് ഹാജി തുടങ്ങിയവര്‍ പങ്കെടുക്കും. യാസീന്‍ മസ്ജിദ് ഖത്തീബ് മുഹമ്മദ് മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. വിദ്യാര്‍ത്ഥികളുടെ കലാമല്‍സരങ്ങള്‍, ദഫ്, ബുര്‍ദ, ക്വിസ് മത്സരം തുടങ്ങിയവയും നടക്കും.
TAGS : RELIGIOUS | MALABAR MUSLIM ASSOCIATION
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.