എആർഎം വ്യാജപതിപ്പ് പുറത്തിറക്കിയ സംഭവം; തമിഴ് റോക്കേഴ്സ് കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്


എആർഎം സിനിമയുടെ വ്യാജപതിപ്പ് പുറത്തിറക്കിയ സംഭവത്തിൽ സിനിമാ പൈറസി സംഘമായ തമിഴ് റോക്കേഴ്സിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. തമിഴ് റോക്കേഴ്സ് ഭൂരിഭാഗവും സിനിമകൾ പകർത്തുന്നത് തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളിലെ തിയറ്ററുകളില്‍ വെച്ചാണെന്ന് പോലീസ് പറഞ്ഞു. മിക്ക പകർത്തലുകളും നടന്നിട്ടുള്ളത് കേരളത്തിനു പുറത്തുള്ള തിയറ്ററുകളിലാണ്.

കോയമ്പത്തൂർ എസ്ആർകെ തിയേറ്ററിൽ വെച്ചായിരുന്നു എആർഎം വ്യാജ പതിപ്പിന്റെ ചിത്രീകരണം. ഇവരെ പിടികൂടുന്നത് വേട്ടയ്യൻ സിനിമയുടെ വ്യാജനു വേണ്ടി ചിത്രീകരണം നടത്തി തിയറ്ററിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു. തമിഴ്നാട് സത്യമംഗലം സ്വദേശികളായ കുമരേശും, പ്രവീണ്‍ കുമാറുമാണ് പിടിയിലായത്.

ബെംഗളൂരുവിലെ ഗോപാലൻ മാളിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവർ വേട്ടയ്യൻ സിനിമയുടെ വ്യാജ പകർപ്പ് എടുത്ത ശേഷം തിയേറ്റർ വിടുന്ന ഘട്ടത്തിലായിരുന്നു കേരളാ പോലീസ് സംഘം തടഞ്ഞത്. തമിഴ് റോക്കേഴ്സ് സംഘം സിനിമകളുടെ വ്യാജ പതിപ്പുകൾ തിയറ്ററുകളിൽ വെച്ച് ചിത്രീകരിക്കുന്നതിന് പ്രത്യേക മുന്നൊരുക്കങ്ങൾ നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. റിക്ലൈനർ സീറ്റുകളുള്ള തിയറ്ററുകളാണ് വ്യാജ പതിപ്പ് ചിത്രീകരണത്തിന് തിരഞ്ഞെടുക്കുക. കിടന്നുകൊണ്ട് ചിത്രീകരണം നടത്തും. നഗരങ്ങളിലെ ഇത്തരം തിയറ്ററുകളില്‍ വെച്ച് നൂറുകണക്കിന് സിനിമകളാണ് സംഘം ചിത്രീകരിച്ച് ചോർത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

TAGS: |
SUMMARY: More details revealed by police in Tamil rockers team


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!