നന്ദിനി പാലിന്റെ വില ഉടൻ വർധിപ്പിക്കില്ല


ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി പാലിന്റെ വില ഉടൻ വർധിപ്പിക്കില്ല. നിലവിലുള്ള വിലക്കയറ്റം പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതോടൊപ്പം പാൽ വില കൂടി വർധിപ്പിക്കാൻ സർക്കാർ തയ്യാറല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ഒക്ടോബർ മുതൽ പാൽ വില വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള വില ക്ഷീരകർഷകർക്ക് സഹായകരമാകുന്നില്ലെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) വ്യക്തമാക്കിയതോടെയാണ് പാൽ വില വർധിപ്പിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ജൂണിലാണ് നന്ദിനി പാലിന്റെ വില ലിറ്ററിന് 2 രൂപ വർധിപ്പിച്ചത്. വില വർധന നടപ്പാക്കിയപ്പോൾ ഓരോ പാക്കിലും 50 മില്ലി അധിക പാൽ അധികമായി ചേർത്തിരുന്നു. എന്നാൽ

പാലിന്റെ വില വീണ്ടും കൂട്ടണമെന്ന് ആവശ്യപ്പെട്ട് കെഎംഎഫ് അംഗങ്ങൾ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. വിലവർധനവിൽ നിന്നുള്ള മുഴുവൻ തുകയും കർഷകർക്ക് നേരിട്ട് നൽകാനാണ് കെഎംഎഫ് തീരുമാനിച്ചിരിക്കുന്നത്. ഓരോ പാക്കറ്റിലും പാലിൻ്റെ അളവ് കൂടുന്നതിന് ആനുപാതികമായാണ് വില വർധനയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ലിറ്ററിന് 2 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ ഉപഭോക്താക്കൾക്ക് ഓരോ 500 മില്ലി, 1,000 മില്ലി പാക്കറ്റുകളിലും 50 മില്ലി അധികമായി ലഭിക്കുന്നുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇതിനു മുമ്പ് 2023 ജൂലൈയിലാണ് കെഎംഎഫ് നന്ദിനി പാലിൻ്റെ വില വർധിപ്പിച്ചിരുന്നത്. നിലവിലെ വിലയനുസരിച്ച്, നന്ദിനി പാൽ (നീല പാക്കറ്റ്) ലിറ്ററിന് 44 രൂപയും ഓറഞ്ച് പാക്കറ്റിന് 48 രൂപയും ശുഭം 50 രൂപയും സമൃദ്ധി ലിറ്ററിന് 53 രൂപയുമാണ്.

 

TAGS: |
SUMMARY: Karnataka govt may put milk price hike on hold, at least for now


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!