ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയ നവജാതശിശുവിനെ രക്ഷിച്ചു
ബെംഗളൂരു: ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയ നവജാതശിശുവിനെ രക്ഷപ്പെടുത്തി. സർജാപുര പോലീസ് സ്റ്റേഷൻ പരിധിയിലെ കത്രിഗുപ്പെ ദിന്നെ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. രാവിലെ 9 മണിയോടെ നാട്ടുകാരാണ് കുഞ്ഞിനെ പാതി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇവർ ഉടൻ പോലീസിനെയും മറ്റ് ഗ്രാമവാസികളെയും വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കുഴിച്ചിട്ടതെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും, മാതാപിതാക്കൾക്ക് സംഭവത്തിൽ പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. കുഞ്ഞിനെ ചികിത്സയ്ക്കായി ബൊമ്മസാന്ദ്രയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മാതാപിതാക്കൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: BENGALURU | CRIME
SUMMARY: Alert villager rescues newborn baby buried alive in Bengaluru
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.