അൻവറിന്റെ കൂടെയില്ല, സിപിഐ എം സഹയാത്രികനായി തുടരും: ജലീൽ
നിലമ്പൂർ : പി.വി. അൻവറിനൊപ്പമില്ലെന്ന് കെ.ടി.ജലീൽ. സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുമെന്നും അന്‍വറിനോട് രാഷ്ട്രീയ വിയോജിപ്പ് അറിയിക്കുമെന്നും കെ ടി ജലീൽ വ്യക്തമാക്കി. അൻവറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് കടുത്ത വിയോജിപ്പുണ്ടെന്നും അന്‍വര്‍ പുതിയ പാര്‍ടി ഉണ്ടാക്കുന്നുണ്ടെങ്കിൽ ശക്തമായി എതിർക്കുമെന്നും സിപിഐ എം സഹയാത്രികനായി നിന്ന് പൊതുപ്രവർത്തനം തുടരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിപിഐ എമ്മിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാല്‍ പോലും ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകന്മാരെയോ, മുന്നണിയെയോ സിപിഐ എമ്മിനെയോ കേരളത്തിന്റെ മുഖ്യമന്ത്രിയെയോ തള്ളിപറയില്ല. ഇടതുപക്ഷത്തോട് തീർത്താൽ തീരാത്ത കടപ്പാടാണ് ഉള്ളത്. സിപിഎം കാണിച്ച സ്നേഹവായ്പിന് നന്ദി''– ജലീൽ പറഞ്ഞു. പിണറായി വിജയനെ സംഘിയാക്കുവാന്‍വേണ്ടി എല്ലാ മതവിഭാഗങ്ങളിലേയും തീവ്രസ്വഭാവമുള്ളവര്‍ ഇന്ന് ഒരുമിച്ച് നിന്നു കൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മോഹൻദാസ് ആർഎസ്എസ് ആണെന്ന് എതിരാളികൾക്ക് പോലും പറയാൻ സാധിക്കില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും ആർഎസ്എസ് ബന്ധമെന്ന വാദത്തോടും യോജിപ്പില്ല. അൻവർ പോലീസ് സേനയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളിൽ ശരിയുണ്ടെന്ന് താൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പോലീസ് സംവിധാനമാകെ പ്രശ്നമാണെന്ന അഭിപ്രായമില്ല.
എഡിജിപി എം.ആർ.അജിത്‌കുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് കരുതുന്നത്. എ.ഡി.ജി.പിയെ പൂർണമായി തന്നെ മാറ്റണമെന്നും അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും ജലീൽ പറഞ്ഞു. സുജിത് ദാസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു. അതാണ് നടപടി എടുത്തത്.അന്വേഷണം ശരിയായ ദിശയിൽ പോകുന്നുവെന്നാണ് എന്റെ ബോധ്യം. അത് അൻവറിന് ഉണ്ടാകണമെന്നില്ലെന്നും ജലീൽ പറഞ്ഞു.
TAGS : KT JALEEL | PV ANVAR MLA
SUMMARY : Not with Anwar, CPI(M) will remain a companion: Jalil
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.