മതിൽ ഇടിഞ്ഞ് ദേഹത്ത് വീണ് കർഷക തൊഴിലാളി മരിച്ചു
ബെംഗളൂരു: മതിൽ ഇടിഞ്ഞ് ദേഹത്ത് വീണ് കർഷക തൊഴിലാളി മരിച്ചു. ആനേക്കലിനു സമീപം ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. പ്രദേശത്തെ കൃഷിഭൂമിയിൽ മണ്ണ് നിരപ്പാക്കുന്നതിനിടെ മതിൽ ഇടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു.
റായ്ച്ചൂർ ദേവദുർഗ സ്വദേശി പരുശുറാം ആണ് മരിച്ചത്. സംഭവത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൃഷിഭൂമി രമണ റെഡ്ഡി എന്ന വ്യക്തിയുടേതാണെന്നും ഏകദേശം 12 വർഷം മുമ്പാണ് ഇവിടെ മതിൽ നിർമ്മിച്ചതെന്നും ഹെബ്ബഗോഡി പോലീസ് പറഞ്ഞു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ ഹെബ്ബഗോഡി പോലീസ് കേസെടുത്തു.
TAGS: BENGALURU | DEATH
SUMMARY: Daily wage labourer killed in compound collapse in Bengaluru
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.