കാഷ് ഓണ്‍ ഡെലിവറിയായി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; ഫോണുമായെത്തിയ ഡെലിവറി ബോയിയെ കൊന്ന് കനാലില്‍ തള്ളി


ലഖ്‌നൗ: ഓണ്‍ലൈനിലൂടെ ഓർഡർ ചെയ്ത ആപ്പിള്‍ ഐഫോണ്‍ നല്‍കാനത്തെിയ ഡെലിവെറി എക്സിക്യൂട്ടീവിനെ കൊന്നു. ഉത്തർപ്രദേശിലെ ലഖ്നൗവില്‍ സെപ്റ്റംബർ 23നായിരുന്നു സംഭവം. മൊബൈലിൻ്റെ വിലയായ ഒന്നര ലക്ഷം രൂപ നല്‍കാതിരിക്കാൻ വേണ്ടിയാണ് ഡെലിവെറി എക്സിക്യൂട്ടീവിനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കനാലില്‍ തള്ളുകയും ചെയ്തു.

‘ഗജാനൻ എന്ന വ്യക്തിയാണ് ഫ്ലിപ്പ്കാർട്ടില്‍ നിന്ന് ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ ഓർഡർ ചെയ്തത്. ക്യാഷ് ഓണ്‍ ഡെലിവെറി പേയ്മെൻ്റ് ഓപ്ഷനായിരുന്നു ഇയാള്‍ തെരഞ്ഞെടുത്തത്. ഭരത് സാഹു എന്ന ഡെലിവറി എക്സിക്യൂട്ടീവ് ഫോണ്‍ നല്‍കാൻ ഗജാനൻ്റെ വീട്ടിലെത്തി. തുടർന്ന് പ്രതിയും കൂട്ടാളിയും ചേർന്ന് ഡെലിവറി ഏജൻ്റിനെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ ഉപേക്ഷിച്ചു.'- ഡിസിപി ശശാങ്ക് സിങ് പറഞ്ഞു.

രണ്ട് ദിവസമായിട്ടും ഭരതിനെ കാണാതായതോടെ കുടുബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് ഭരതിൻ്റെ ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും പിന്തുടർന്നാണ് പോലീസ് പ്രതികളിലേക്കെത്തിയത്. അധികൃതർ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

TAGS : |
SUMMARY : iPhone ordered as cash on delivery; The delivery boy who came with the phone was and thrown into the canal


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!