പ്രതിഷേധങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്; ഡൽഹിയിൽ നിരോധനാജ്ഞ, പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് കസ്റ്റഡിയിൽ


ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒക്ടോബർ അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്. ഇത് സംബന്ധിച്ച ഉത്തരവ് ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ പുറപ്പെടുവിച്ചു. സെക്ഷൻ 163 പ്രകാരമാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്. 2024 സെപ്റ്റംബർ 30 മുതൽ ആറ് ദിവസത്തേക്ക് ആണ് നിരോധനാജ്ഞ നിലനിൽക്കുക എന്നാണ് ഡൽഹി പോലീസ് കമ്മീഷണർ വ്യക്തമാക്കുന്നത്. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണ് നിരോധനാജ്ഞ. ‘സാമുദായിക അന്തരീക്ഷം' ഉൾപ്പടെയുള്ള വിഷയങ്ങളിലാണ് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നത് എന്നാണ് വിവരം.

ന്യൂഡൽഹിയിലും നോർത്ത്, സെൻട്രൽ ജില്ലകളിലും അതിർത്തി പ്രദേശങ്ങളിലും ആണ് ബിഎൻഎസ്എസിൻ്റെ സെക്ഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. വഖഫ് ബോർഡിലെ നിർദിഷ്ട ഭേദഗതികൾ, ഷാഹി ഈദ്ഗാ പ്രശ്നം എന്നിവയുമായി ബന്ധപ്പെട്ട് ചില പ്രതിഷേധങ്ങൾ ഉണ്ടാകാൻ ഇടയുണ്ട് എന്ന റിപ്പോർട്ടിനെ തുടർന്നാണ് മേഖലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്.

ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ (ബിഎൻഎസ്എസ്) സെക്ഷൻ 163 അനുസരിച്ചുള്ള നിയമമായിരിക്കും അടുത്ത ആറ് ദിവസം ഡൽഹിയിൽ നടപ്പിലാക്കുക. ഡൽഹി പോലീസ് കമ്മീഷണറുടെ ഉത്തരവ് അനുസരിച്ച് 30/09/2024 മുതൽ 5/10/2024 വരെയുള്ള ദിവസങ്ങളിൽ അഞ്ചോ അതിലധികമോ വ്യക്തികൾ അനധികൃതമായി സംഘം ചേരുന്നതും തോക്കുകൾ, ബാനറുകൾ, പ്ലക്കാർഡുകൾ, ലാത്തികൾ, വടികൾ, ഇഷ്ടികകൾ എന്നിവയുമായി സഞ്ചരിക്കുന്നതിനും അടക്കം നിരോധനമുണ്ടായിരിക്കും.

ഇതിനിടെ ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ ഡൽഹി അതിർത്തിയിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു. സിംഗു അതിർത്തിയിൽ നിന്നാണ് സോനം വാങ്ചുകിനെയും 120-ഓളം പേരെയും കസ്റ്റഡിയിൽ എടുത്തത്. ഗാന്ധി സമാധിയിലേക്ക് മാർച്ച് നടത്തുകയായിരുന്ന സോനം വാങ്ചുകും അദ്ദേഹത്തിന്റെ അനുയായികളും.

സോനം വാങ്ചുകിനെ കസ്റ്റഡിയിൽ എടുത്ത ഡൽഹി പോലീസ് നടപടിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അപലപിച്ചു. പോലീസിന്റേത് തികച്ചും അസ്വീകാര്യമായ നടപടി ആണെന്ന് രാഹുൽ പ്രതികരിച്ചു.

TAGS : |
SUMMARY : Report that there is a possibility of protests; Prohibitory Order in Delhi; Environmental activist Sonam Wangchuk in custody


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!