‘ഒരു കോടി രൂപ നഷ്ടപ്പെടുത്തി’: പ്രകാശ് രാജിനെതിരെ ആരോപണവുമായി നിര്‍മ്മാതാവ്
നടന്‍ പ്രകാശ് രാജിനെതിരെ ഗുരുതര ആരോപണവുമായി നിര്‍മാതാവ് വിനോദ് കുമാര്‍ രംഗത്ത്. നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഷെഡ്യൂള്‍ ചിത്രീകരിക്കാനിരിക്കവേ സിനിമാ സംഘത്തെ അറിയിക്കാതെ സെറ്റില്‍ നിന്ന് പ്രകാശ് രാജ് ഇറങ്ങിപ്പോയെന്നും അത് കാരണം തനിക്ക് ഒരു കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് നിര്‍മാതാവായ വിനോദ് കുമാറിന്റെ ആരോപണം.
പ്രകാശ് രാജ് എക്‌സില്‍ പങ്കുവെച്ച ചിത്രം റി ട്വീറ്റ് ചെയ്തുകൊണ്ടാണ് വിനോദ് കുമാര്‍ പ്രകാശ് രാജിനെതിരെ രംഗത്തെത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമൊപ്പമുള്ള ചിത്രമാണ് പ്രകാശ് രാജ് പങ്കുവെച്ചത്. 2024 സെപ്റ്റംബര്‍ 30-നാണ് ഇത് സംഭവിച്ചതെന്നും ഏകദേശം 1000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടുന്ന നാല് ദിവസത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങവെയാണ് പ്രകാശ് രാജിന്റെ ഈ പ്രവര്‍ത്തിയെന്നും വിനോദ് കുമാര്‍ എക്സില്‍ കുറിച്ചു.
മറ്റൊരു പ്രൊഡക്ഷനില്‍ നിന്ന് ഫോണ്‍ വന്നപ്പോള്‍ ആണ് അദ്ദേഹം തങ്ങളെ ഉപേക്ഷിച്ച് കാരവാനില്‍നിന്ന് ഇറങ്ങിപ്പോയതെന്നും പോസ്റ്റില്‍ പറയുന്നു. എന്തുചെയ്യണമെന്ന് അറിയാതെ ഒടുവില്‍ തങ്ങള്‍ക്ക് ഷെഡ്യൂള്‍ അവസാനിപ്പിക്കേണ്ടി വന്നു. ഇതുകാരണം വലിയ നഷ്ടമുണ്ടായി.
ഒരു കോടി രൂപയുടെ നഷ്ടമാണ് പ്രകാശ് രാജിന്റെ ഈ പ്രവര്‍ത്തി മൂലം തങ്ങള്‍ക്ക് വന്നതെന്നും തന്നെ തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ പ്രകാശ് രാജ് ആ വാക്ക് പാലിച്ചില്ലെന്നും വിനോദ് കുമാര്‍ ആരോപിച്ചു. വിനോദ് കുമാറിന്റെ ആരോപണങ്ങളോട് ഇതുവരെ പ്രകാശ് രാജ് പ്രതികരിച്ചിട്ടില്ല. 2021ല്‍ പുറത്തിറങ്ങിയ വിശാല്‍ നായകനായ ‘എനിമി' എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും മുമ്പ് ഒന്നിച്ച് പ്രവര്‍ത്തിച്ചത്.
TAGS : PRAKASH RAJ | PRODUCER
SUMMARY : ‘Rs 1 crore lost': Producer accuses Prakash Raj
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.