കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ച സംഭവം; അനധികൃത പ്രവർത്തനങ്ങൾ നടന്നിരുന്നതായി കണ്ടെത്തൽ


ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കെട്ടിടത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്നതായാണ് കണ്ടെത്തൽ. ചൊവ്വാഴ്ച രാത്രി തകർന്ന് കെട്ടിടവും പരിസരവും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ സന്ദർശിച്ചിരുന്നു. സംഭവത്തിൽ വിശദ അന്വേഷണം നടത്താനും അദ്ദേഹം സിറ്റി പോലീസിനോട് നിർദേശിച്ചിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തൽ. ഹെന്നൂർ ബാബുസപാളയയിലാണ് ആറ് നില കെട്ടിടം തകർന്നത്. കെട്ടിടത്തിൽ ഏറെ നാളായി പലതരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതാണ് കണ്ടെത്തിയിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു. സംഭവത്തിൽ കെട്ടിട ഉടമയ്ക്കും ബന്ധപ്പെട്ടവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും ശിവകുമാർ വ്യക്തമാക്കി.

കെട്ടിടത്തിന് ഇതുവരെ ബിബിഎംപി ലൈസൻസ് അനുവദിച്ചിട്ടില്ല. ഉടമയ്ക്കും കരാറുകാരനും എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കും. നഗരത്തിലെ എല്ലാ അനധികൃത നിർമ്മാണങ്ങളും ഉടനടി നിർത്തും. ഇപ്പോഴും 14 പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവർക്കായുള്ള രക്ഷാ ദൗത്യം പുരോഗമിക്കുകയാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

TAGS: |
SUMMARY: Bengaluru building collapse, Illegal activities were going on,l will take strict action against everyone- says DK Shivakumar


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!