ശസ്‌ത്രക്രിയ പരാജയപ്പെട്ടാല്‍ ഡോക്‌ടര്‍മാരെ കുറ്റക്കാരാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി


ന്യൂഡൽഹി: ശസ്‌ത്രക്രിയയില്‍ പിഴവ് സംഭവിക്കുകയോ പരാജയപ്പെടുകയോ ചെയ്താൽ ഡോക്‌ടര്‍മാരെ ചികിത്സാ പിഴവിന് കുറ്റക്കാരാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. പരിചരണക്കുറവ്, കണക്കുകൂട്ടലിലെ പിഴവ് അല്ലെങ്കിൽ അപകടങ്ങൾ എന്നിവ മെഡിക്കൽ പ്രൊഫഷണലിന്‍റെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയ്ക്ക് മതിയായ തെളിവല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശസ്‌ത്രക്രിയയ്‌ക്കോ, ചികിത്സയ്‌ക്കോ ശേഷം എല്ലായ്പ്പോഴും രോഗിയുടെ അവസ്ഥ മെച്ചപ്പെടണമെന്നില്ലെന്ന് ജസ്റ്റിസ് മിത്തൽ പറഞ്ഞു. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍റെ (എൻസിഡിആർസി) 2011ലെ ഉത്തരവിനെതിരെ ഡോ. നീരജ് സൂദും ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും നൽകിയ ഹർജി സുപ്രീം കോടതി അംഗീകരിച്ചു. ചികിത്സ പിഴവ് ആരോപിച്ചുള്ള പരാതിയില്‍, പരാതിക്കാരനും പിതാവിനും നഷ്‌ടപരിഹാരമായി മൂന്ന് ലക്ഷം രൂപയും ചെലവായി 50,000 രൂപയും നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചിരുന്നു.

എന്നാൽ ഡോ. നീരജ് സൂദിന്‍റെയോ പിജിഐയുടെയോ ഭാഗത്ത് നിന്ന് ശസ്‌ത്രക്രിയയിലോ ചികിത്സയിലോ എന്തെങ്കിലും പിഴവ് ഉണ്ടെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് സാധിച്ചിട്ടില്ലെന്ന് ജസ്റ്റിസ് മിത്തൽ പറഞ്ഞു. സംസ്ഥാന കമ്മീഷൻ നേടിയ പിജിഐയുടെ മെഡിക്കൽ രേഖകളെയാണ് പരാതിക്കാർ പ്രധാനമായും ആശ്രയിക്കുന്നതെന്നും ജസ്റ്റിസ് മിത്തൽ ചൂണ്ടിക്കാട്ടി.

TAGS: |
SUMMARY: Simple issues in surgery cant be termed as medical negligence says sc


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!