ഭാരതപ്പുഴയില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
ഭാരതപ്പുഴയില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഓങ്ങല്ലൂർ പാറപ്പുറം വരമംഗലത്ത് വീട്ടില്‍ ഉള്ള മുഹമ്മദ് ഫർഹാൻ (17) ആണ് മരിച്ചത്. ദേശമംഗലം വറവട്ടൂർ ചെങ്ങനാകുന്നു തടയണക്ക് സമീപം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. സുഹൃത്തുക്കളായ നാലുപേർക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഫർഹാനെ കാണാതാവുകയായിരുന്നു.
ഉടൻതന്നെ കൂട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നി ശമന സേന അംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി തിരിച്ചില്‍ ആരംഭിച്ചു. അഗ്നിശമന സേന അംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് ഫർഹാനെ കണ്ടെത്തിയത്. ഉടൻ തന്നെ ഫർഹാനെ പട്ടാമ്പി സേവന ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
TAGS : BHARATHAPPUZHA | DEAD
SUMMARY : The student drowned after going down to bathe in Bharatapuzha
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.