അരക്ഷിതത്വം വെറും വാക്കല്ല അവസ്ഥയാണ്-തങ്കച്ചൻ പന്തളം
ബെംഗളൂരു: അരക്ഷിതത്വം വെറുമൊരു വാക്കല്ല അതിഭീകരമായ ഒരു മനുഷ്യാവസ്ഥയാണെന്നും അധികാര, അധിപത്യങ്ങളുടെ അപനിര്‍മ്മിതിയായ അരക്ഷിതത്വം മനുഷ്യനെ കൊണ്ടെത്തിക്കുന്നത് കൊടിയ ദുരിതങ്ങളുടെ ഇരുട്ടിലേക്കാണെന്നും എഴുത്തുകാരന് തങ്കച്ചന് പന്തളം. ബെംഗളൂരു തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാറില്‍ ‘അരക്ഷിതരുടെ സുവിശേഷം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബവും വിദ്യാലയങ്ങളും സുരക്ഷിതത്വത്തിന്റെ പാഠശാലകളായി മാറണമെന്നും, ചൂഷിതരുടെ പ്രതിഷേധം രാഷ്ട്രീയ, ജാതി, മത, ലിംഗ ഭേദമെന്യെ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
അന്തരിച്ച പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ, സഖാവ് പുഷ്പന്, എം.എസ്. ചന്ദ്രശേഖരന് എന്നിവരെ യോഗം അനുസ്മരിച്ചു. പി മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന് മുഹമ്മദ് കുനിങ്ങാട് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. കാഥികനും, നടനുമായ ജേക്കബ്, ആര്.വി. പിള്ള, ഇ.ആര് പ്രഹ്ളാദന്, സുധീഷ് എ, എ.കെ രാജന്, പൊന്നമ്മ ദാസ്, കല്പന പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രദീപ് പി. പി. നന്ദി പറഞ്ഞു.
TAGS : ART AND CULTURE
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.