വനിത ട്വന്റി 20 ലോകകപ്പ്: പാകിസ്ഥാന്‍ വീണു, ഇന്ത്യയും പുറത്ത്, ന്യൂസിലന്‍ഡ് സെമിയില്‍


ദുബൈ: വനിത ട്വന്റി 20 ലോകകപ്പിൽ ന്യൂസിലന്‍ഡിനെതിരെ തകര്‍ന്നടിഞ്ഞ് പാകിസ്ഥാൻ സെമി കാണാതെ പുറത്ത്. 111 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍ വെറും 56 റണ്‍സിന് ഓള്‍ ഔട്ടായി 54 റണ്‍സിന്‍റെ തോല്‍വി വഴങ്ങി സെമി കാണാതെ പുറത്തായി. പാകിസ്ഥാന്‍ തോറ്റതോടെ ഇന്ത്യയും ലോകകപ്പിന്‍റെ സെമിയിലെത്താതെ പുറത്തായി. ഗ്രൂ​പ് എ​യി​ലെ ര​ണ്ടാം സെ​മി ഫൈ​ന​ലി​സ്റ്റു​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​തി​ൽ അ​തീ​വ നി​ർ​ണാ​യ​ക​മായ ​മ​ത്സ​ര​ത്തിൽ ന്യൂസിലാൻഡ് ജയിച്ച് സെമിയിലേക്ക് മുന്നേറിയതോടെ പാകിസ്ഥാന് പുറമെ ഇന്ത്യയുടെയും വഴിയടയുകയായിരുന്നു. എ ഗ്രൂപ്പില്‍ നിന്ന് ന്യൂസിലന്‍ഡിനൊപ്പം ഓസ്ട്രേലിയയാണ് സെമിയിലെത്തിയ മറ്റൊരു ടീം.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിനെ പാക് ബൗളര്‍മാര്‍ 110 റണ്‍സില്‍ എറിഞ്ഞൊതുക്കിയപ്പോള്‍ ഇന്ത്യയുടെയും സെമി മോഹങ്ങള്‍ ഉയര്‍ന്നിരിന്നു. നാ​ലോ​വ​റി​ൽ 18 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത സ്പി​ന്ന​ർ ന​ഷ്റ സ​ന്ധു​വി​ന്റെ ബൗ​ളി​ങ്ങാ​ണ് പാകിസ്ഥാനെ തുണച്ചത്. കി​വി നി​ര​യി​ൽ ഓ​പ​ണ​ർ​മാ​രാ​യ സൂ​സി ബാ​റ്റ​സ് (28), ജോ​ർ​ജി​യ പ്ലി​മ്മ​ർ (17), ക്യാ​പ്റ്റ​ൻ സോ​ഫി ഡി​വൈ​ൻ (19), ബ്രൂ​ക് ഹ​ല്ലി​ഡേ (22) എ​ന്നി​വ​ർക്ക് മാത്രമാണ് ര​ണ്ട​ക്കം ക​ട​ക്കാനായത്.

111 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന് സെമിയിലെത്താന്‍ 10.4 ഓവറിനുള്ളില്‍ വിജയലക്ഷ്യം മറികടക്കണമായിരുന്നു. ഇതിനായി ക്രീസിലിറങ്ങിയവരെല്ലാം തകര്‍ത്തടിക്കാന്‍ ശ്രമിച്ചതോടെയാണ് പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞത്. പാകിസ്ഥാന്‍ 11.4 ഓവറിനുശേഷം ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്കും സെമിയിലെത്താമായിരുന്നു. എന്നാല്‍ തോറ്റതിനൊപ്പം പാകിസ്ഥാന്‍ ഇന്ത്യയുടെയും സാധ്യതകള്‍ ഇല്ലാതാക്കി. 28-5ലേക്ക് തകര്‍ന്നടിഞ്ഞ പാകിസ്ഥാനായി ക്യാപ്റ്റന്‍ ഫാത്തിമ സന 21 റണ്‍സുമായി പൊരുതിയപ്പോള്‍ വിജയപ്രതീക്ഷ ഉയര്‍ന്നെങ്കിലും 15 റണ്‍സെടുത്ത മുനീബ അലിക്കൊഴികെ മറ്റാര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല.

നാല് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയയാണ് (8) ഗ്രൂപ് ചാമ്പ്യന്മാർ. കിവികൾക്ക് ആറും ഇന്ത്യക്ക് നാലും പാകിസ്താന് രണ്ടും പോയന്റാണുള്ളത്. നാലും തോറ്റ് ശ്രീലങ്ക മടങ്ങി.

TAGS : | |
SUMMARY : Women's Twenty20 World Cup: Pakistan out, India out, New Zealand in semis

 


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!